General News

ശുഹൈബ് വധം അപലപനീയം : മുഖ്യമന്ത്രി

Sun, Feb 18, 2018

Arabianewspaper 465
ശുഹൈബ് വധം അപലപനീയം :  മുഖ്യമന്ത്രി

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവം അപലപനീയമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാവിനെ ഇറച്ചി വെട്ടുന്നതിനു തുല്യമായി വെട്ടിയരിഞ്ഞ സംഭവത്തില്‍ വന്‍ ജനരോഷമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്.


സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റുകള്‍ക്ക് താഴെയാണ് യുവാക്കളുടെ നിരയെത്തി വിമര്‍ശനം ചൊരിഞ്ഞത്. സഭ്യമായ ഭാഷയിലായിരുന്നു ഇതിലധികവും.


അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനവുമായി ഉയര്‍ന്ന വിവാദവും യുഎഇയിലെ രാജകുമാരനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്ന വ്യാജ പോസ്റ്റും ഒക്കെ കുറിച്ച മുഖ്യമന്ത്രിയോട് കണ്ണുരിലെ ശുഹൈബ് വധത്തെ കുറിച്ച് പറയാന്‍ പലരും നിര്‍ബന്ധിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി കൊലപാതകം അപലപനീയമാണെന്നും കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയാതായും അറിയിച്ചത്.


കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. കൊലപാതകം നടന്ന് ആറു ദിവസമായിട്ടും കുറ്റവാളികളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതും ജനവികാരം എതിരാക്കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ