General News

കാനഡ പ്രധാനമന്ത്രി താജ് മഹലില്‍ കുടുംബത്തോടൊപ്പം

Sun, Feb 18, 2018

Arabianewspaper 257
കാനഡ പ്രധാനമന്ത്രി താജ് മഹലില്‍ കുടുംബത്തോടൊപ്പം

ഏഴു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യു ആഗ്രയിലെ താജ് മഹലില്‍ കുടുംബ സമേതം എത്തി. ശനിയാഴ്ച ഡെല്‍ഹിയിലെത്തിയ പ്രധാനമന്ത്രിയും കുടുംബവും ആദ്യ ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കുടുംബ സമേതം ചുറ്റി സന്ദര്‍ശിക്കും.


ഞായറാഴ്ച താജ് മഹലില്‍ എത്തിയ ജസ്റ്റിന്‍ ട്ര്യൂഡ്യു ഭാര്യ സോഫി ഗ്രിഗോയര്‍, എന്നിവര്‍ മൂന്നു മക്കളുമായാണ് ഇവിടെ എത്തിയത്.


താജ് മഹലിന്റെ മുന്നില്‍ ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവടങ്ങളിലും ജസ്റ്റിന്‍ ട്ര്യൂഡ്യു സന്ദര്‍ശനം നടത്തും. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രവും ഇദ്ദേഹം സന്ദര്‍ശിക്കും.


2015 ല്‍ അധികാരമേറ്റ ജസ്റ്റിന്‍ ട്ര്യൂഡ്യവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 2015 ല്‍ കാനഡ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ജസ്റ്റിന്‍ ട്ര്യൂഡ്യവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിച്ചത്.


ഇന്ത്യക്കാരായ കുടിയേറ്റക്കാര്‍ കാനഡയില്‍ ഏറെയുണ്ട്. സിഖ് വംശജരായവര്‍ പ്രതിരോധ വകുപ്പു ഉള്‍പ്പടെയുള്ള സുപ്രധാന ചുമതല വഹിച്ച ജസ്റ്റിന്‍ ട്ര്യൂഡ്യിന്റെ മന്ത്രിസഭയില്‍സ ഉണ്ട്. 12 ലക്ഷത്തോളം ഇന്ത്യക്കാരാണ് കാനഡയിലുള്ളത്.


ബുധനാഴ്ച ഡെല്‍ഹിയില്‍ തിരി്‌ച്ചെത്തുമ്പോള്‍ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഒരുക്കു.


പഞ്ചാബ് സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ സന്ദര്‍ശിക്കാതിരിക്കാന്‍ ജസ്റ്റിന്‍ ട്ര്യൂഡ്യ ശ്രമിക്കുമെന്ന് സൂചനകളുണ്ട്. ഖാലിസ്ഥാന്‍ വാദികള്‍ക്ക് കാനഡയില്‍ പിന്തുണ നല്‍കുന്നതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യുവിന് വിമര്‍ശിച്ചിരുന്നു. നേരത്തെ, പഞ്ചാബ് സന്ദര്‍ശിച്ച കാനഡയുടെ പ്രതിരോധ മന്ത്രിയും സിഖ് വംശദനുമായ ഹര്‍ദജിത് സജ്ജനെ കാണാന്‍ അമരീന്ദര്‍ സിംഗ് തയ്യാറായിരുന്നില്ല. ഖാലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണ നല്‍കുന്നതിനാലാണിതെന്ന് അന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു.


ഇക്കാരണങ്ങള്‍ കൊണ്ടാണ് ജസ്റ്റിന്‍ ട്ര്യൂഡ്യ അമരീന്ദറിനെ കാണാന്‍ കൂട്ടാക്കത്തത്. നേരത്തെ, ഡെല്‍ഹി വിമാനത്താവളത്തില്‍ സഹമന്ത്രിയെ അയച്ച് ജസ്റ്റിന്‍ ട്ര്യൂഡ്യവിനെ സ്വീകരിച്ചത് ഇന്ത്യയുടെ നിലപാടിന്റെ പ്രതിഫലനമാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഖാലിസ്ഥാന്‍ വിഘടന വാദികള്‍ക്ക് കാനഡ നല്‍കുന്ന പ്രോത്സാഹാനം പ്രധാനമന്ത്രിമാര്‍ തമ്മിള്ള ചര്‍ച്ചയില്‍ മോഡി ഉന്നയിക്കുമെന്നാണ് സൂചന. ഇസ്രയേലി പ്രധാനമന്ത്രിയേയും യുഎഇ പ്രസിഡന്റിനേയും മറ്റും പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിക്കുന്ന മോഡി ഇക്കുറി കൃഷി സഹമന്ത്രിയെ അയച്ചത് വ്യക്തമായ സന്ദേശം നല്‍കുന്നതാണെന്നാണ് പൊതുവെ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ