General News

230 കോടിയുടെ വെട്ടിപ്പ് : ഡിഎസ്‌കെ ഡെവലപ്പേഴ്‌സ് ഉടമ അറസ്റ്റില്‍

Sun, Feb 18, 2018

Arabianewspaper 339
230 കോടിയുടെ വെട്ടിപ്പ് : ഡിഎസ്‌കെ ഡെവലപ്പേഴ്‌സ് ഉടമ അറസ്റ്റില്‍

ഇടപാടുകാരില്‍ നിന്നും 230 കോടി രൂപ തട്ടിയെടുത്ത കേസില്‍ പൂണെയിലെ പ്രമുഖ ഡെവലപറായ ഡി എസ് കുല്‍ക്കര്‍ണി അറസ്റ്റില്‍. ഡിഎസ് കെ എന്ന പേരില്‍ പൂനെയില്‍ ഫ്‌ളാറ്റുകളും വില്ലകളും നിര്‍മിച്ചു നല്‍കുന്ന ഇവര്‍ പുതിയ പ്രൊജക്ടിനായി പലരില്‍ നിന്നും വാങ്ങിയ 230 കോടി രൂപയുമായി മുങ്ങുകയായിരുന്നു.


വഞ്ചിതാരായ നിക്ഷേപകര്‍ ഇയാള്‍ക്കെതിരെ കേസ് നല്‍കി. ഇതിനെ തുടര്‍ന്ന് പൂണെ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലില്‍ കുല്‍ക്കര്‍ണിയെ ഡെല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.


മുംബൈ ഹൈക്കാടോതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം തേടാനുള്ള ശ്രമം പരാജയപ്പെട്ടു. ഭാര്യ ഹേമന്തി കുല്‍ക്കര്‍ണിയും അറസ്റ്റിലായിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ ഇവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്.

Tags : DSK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ