General News

ശുഹൈബ് വധം ; കീഴടങ്ങിയ പ്രതികള്‍ മുഖ്യമന്ത്രിക്കും ജയരാജനുമൊപ്പം

Sun, Feb 18, 2018

Arabianewspaper 419
ശുഹൈബ് വധം ; കീഴടങ്ങിയ പ്രതികള്‍  മുഖ്യമന്ത്രിക്കും ജയരാജനുമൊപ്പം

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വധിച്ച കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി.


ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളായ ആകാശ് തില്ലങ്കേരി , റിജിന്‍ രാജ് എന്നിവരാണ് കീഴടങ്ങിയത്. എന്നാല്‍, ഇവര്‍ ഡമ്മി പ്രതികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


അതിനിടെ, കീഴടങ്ങിയ പ്രതികള്‍ സിപിഎം നേതാക്കളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. കീഴടങ്ങിയ ആകാശ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനൊപ്പം നില്‍ക്കുന്ന സെല്‍ഫിയും ജിതിന്‍ രാജും ആകാശും മുഖ്യമന്ത്രിയോടൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പുറത്തു വന്നത്. കൊലപാതകത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ പി ജയരാജനുമൊപ്പമുള്ള ചിത്രവും മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിരുന്നത്.


ഇവര്‍ തിരുവനന്തപുരം സിപിഎം ആസ്ഥാനം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് സൂചന. കീഴടങ്ങനായി സിപിഎം ജില്ലാ നേതാക്കള്‍ തന്നെയാണ് ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.


കൊടും ക്രിമിനലുകളെ രക്ഷപ്പെടുത്താനായി സിപിഎം നടത്തുന്ന കീഴടങ്ങല്‍ നാടകത്തില്‍ വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ