General News

കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട യുവാവിനെ എംഎല്‍എയുടെ മകന്‍ മര്‍ദ്ദിച്ചവശനാക്കി

Sun, Feb 18, 2018

Arabianewspaper 249
കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട യുവാവിനെ എംഎല്‍എയുടെ മകന്‍  മര്‍ദ്ദിച്ചവശനാക്കി

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടിരുന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. മലയാളിയായ കോണ്‍ഗ്രസ്  എംഎല്‍എ എന്‍ എ ഹാരിസിന്റെ മകനാണ് മുഹമദ് നാലപ്പാട്ട്.


മുഹമദ് നാലപാടിനേയും പത്ത് സുഹൃത്തുക്കളേയും പ്രതി ചേര്‍ത്ത് ബംഗലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.


ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്വ്യുത് എന്ന യുവാവിനെ  ആശുപത്രിയിലെത്തിയും മുഹമദും സംഘവും വീണ്ടും മര്‍ദ്ദിച്ചു. തടയാനെത്തിയ സഹോദരിയേയും ഇവര്‍ മര്‍ദ്ദിച്ചതായി ആരോപണം ഉണ്ട്. 


ബംഗലൂരിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം. യുബി സിറ്റിയിലെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിനെ മുഹമദ് നാലാപാടും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ മറ്റൊരു കസേരയില്‍ കാല്‍ പൊക്കി വെച്ച് ഇരുന്ന വിദ്യുതിനോട് കസേര ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും വഴങ്ങിയില്ലയ ഇതിനെ തുടര്‍ന്ന് ഇയാളെ റെസ്റ്റോറന്റിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു.


വിദ്യുതിനെ കൂടെ ഉണ്ടായിരുന്ന സഹോദരങ്ങള്‍ ചേര്‍ന്ന് ഉടനെ തന്ന സമീപമുള്ള മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാല്‍, ഇയാളെ പിന്തുടര്‍ന്നെത്തിയ മുഹമദും സംഘവും ആശുപത്രിയിലിട്ടും മര്‍ദ്ദിച്ചു. മുഖത്ത് ക്ഷതം ഏറ്റ വിദ്യുതിന്റെ പല്ലുകളും കൊഴിഞ്ഞിട്ടുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് ഇയാള്‍. കണ്ണ് തുറക്കാനാവാത്ത വിധമാണ് ക്ഷതം ഏറ്റിരിക്കുന്നത്.


സംഭവത്തെ തുടര്‍ന്ന് ഹാരീസ് എംഎല്‍എ വിദ്യുതിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. എന്നാല്‍,. കേസ് നല്‍കാതിരിക്കാനും പണം നല്‍കി ഇത് ഒതുക്കി തീര്‍ക്കാനുമാണ് ഹാരിസ് ശ്രമിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ ബിജെപി ഇത് വന്‍ ആയുധമാക്കിയിരിക്കുകയാണ്.


കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു,. സംഭവത്തെ തുടര്‍ന്ന് ബംഗലൂര്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ഹാരിസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. 2016 ഏപ്രിലില്‍ സെക്യുരിറ്റി ഗാര്‍ഡിനെ മര്‍ദ്ദിച്ച കേസിലും മുഹമദ് നാലപ്പാട് പ്രതിയാണ്. വാഹനം പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പശ്ചിമ ബംഗാള്‍ സ്വദേശിയായ സെക്യുരിറ്റി ഗാര്‍ഡിനെ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ബംഗലൂരിലെ ശാന്തി നഗര്‍ നിയോജക മണ്ഡലത്തെ പ്രതിനിധികരിക്കുന്ന കോണ്‍ഗ്രസ് അംഗമാണ് ഹാരിസ്


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ