General News

നീരവ് മോഡിയുടമായി ബന്ധം ; മനു അഭിഷേക് സിംഗ് വി കുരുക്കില്‍

Sun, Feb 18, 2018

Arabianewspaper 315
നീരവ് മോഡിയുടമായി ബന്ധം ; മനു അഭിഷേക് സിംഗ് വി കുരുക്കില്‍

നോട്ടു നിരോധന കാലത്ത് നീരവ് മോഡിയില്‍ നിന്ന് കോടികളുടെ സ്വര്‍ണവും രത്‌നവും വാങ്ങിയവരെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു,


നേരത്തെ, പ്രതിരോധ മന്ത്രി നിര്‍മല സീതാരമനും വാര്‍ത്താ സമ്മേളനത്തില്‍ മനു അഭിഷേക് സിംഗ് വിക്കും നീരവ് മോഡിയുടെ ഫയര്‍ സ്റ്റാര്‍ കമ്പനിക്കും ബന്ധമുണ്ടെന്ന് ആരോപി്ച്ചിരുന്നു. സിംഗ് വിയുടെ ഭാര്യ അനിത ഡയറക്ടറായ കമ്പനി അദ്വൈത് ഹോള്‍ഡിംഗ്‌സി പ്രൈവറ്റ് ലിമിറ്റഡിന്റഡിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലാണ് നീരവ് മോഡിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇരു കമ്പനികളും തമ്മില്‍ വന്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നുംനിര്‍മല സീതാരമന്‍ ആരോപിച്ചു.


എന്നാല്‍, നിര്‍മല സീതാരാമനെതിരെ താന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും തനിക്ക് നീരവ് മോഡിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനു അഭിഷേക് സിംഗ് വി പറഞ്ഞു


ഇതിനിടെ, കോടികളുടെ ആഭരണങ്ങള്‍ വാങ്ങിയവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ മനു അഭിഷേക് സിംഗ് വിയും ഉള്‍പ്പെടുന്നു. ടേംസ് നൗവാണ് വാര്‍ത്ത പുറത്തു വിട്ടത്.


മനു അഭിഷേക് സിംഗ് വിയുടെ ഭാര്യ അനിത സിംഗ് വി അഞ്ചു കോടിയിലേറെ രൂപയുടെ വജ്രാഭാരണങ്ങള്‍ പണം നല്‍കി വാങ്ങിയതിന്റെ രേഖകള്‍ . കഴിഞ്ഞ ദിവസം ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ടിരുന്നു. നീരവ് മോഡിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ കമ്പ്യൂട്ടറുകളില്‍ നിന്നാണ് പല വിവരങ്ങളും ലഭിച്ചത്. ഈ വിവരങ്ങളാണ് ചാനലിന് ചോര്‍ന്ന് കിട്ടിയത്. കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നു.


സിംഗ് വി ഉള്‍പ്പടെ നിരവധി പ്രമുഖരുടെ പേരുകളില്‍ സ്വര്‍ണം വാങ്ങിയതിന്റെ ലിസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്.


പാന്‍കാര്‍ഡും മറ്റും ഉള്‍പ്പടെ ഇന്‍വോയ്‌സ് നല്‍കിയുള്ള ഇടപാടുകള്‍ക്കൊപ്പം അണ്‍അക്കൗണ്ടബിള്‍ എന്ന് പ്രത്യേകം എഴുതിയതില്‍ കോടികളുടെ വജ്രാഭരണങ്ങള്‍ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. പണം നല്‍കിയുള്ള വില്‍പന നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, തന്റെ ഭാര്യ സ്വര്‍ണമോ ആഭരണങ്ങളോ വാങ്ങിക്കുന്നത് താന്‍ ശ്രദ്ധിക്കാറില്ലെനാണ് മനു സിംഗ് വി പ്രതികരിച്ചത്. ഒന്നര കോടി രൂപ ചെക്കായും 4.8 കോടി രൂപ അണ്‍അക്കൗണ്ടബിള്‍ എന്ന തലക്കെട്ടില്‍ പണമായും വാങ്ങിയെന്നാണ് രേഖകള്‍.


ബോളിവുഡ് താരങ്ങളും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നവരുടെ പട്ടിക എന്‍ഫോഴ്‌സ്‌മെന്റ് സിബിഐക്കും കൈമാറിയിട്ടുണ്ട്.


ഇതിനിടെ,. നീരവ് മോഡിയുടെയും അമ്മാവന്റേയും ജ്വലറികളിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. ഇതിനകം രാജ്യത്തിന്റെ 50 ല്‍ അധികം ഇടങ്ങളില്‍ റെയഡ് നടന്നു കഴിഞ്ഞു. നിരവധി രേഖകളും മറ്റും പിടിച്ചെടുത്തു.


നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി എന്ന ജ്വലറികളില്‍ ന്ിന്നും കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ