General News

സിപിഎം ആക്രമണ ഭീഷണി, കെഎസ് യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു

Sun, Feb 18, 2018

Arabianewspaper 164
സിപിഎം ആക്രമണ ഭീഷണി, കെഎസ് യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു

സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ആരംഭിച്ച കെസ് യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു,. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കണ്‍വെന്‍ഷന്‍ അലങ്കോലപ്പെടുത്തിയത്.


സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സിപിഎമ്മും, കോണ്‍ഗ്രസും ആലപ്പുഴ ജില്ലയില്‍ ഉച്ചവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെഎസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.


കണ്ണൂരിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ കെഎസ് യു സമ്മേളന വേദിയില്‍ അഴിഞ്ഞാടിയത്.


നേരത്തെ, സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ചില ബോര്‍ഡുകള്‍ കെഎസ് യു പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു,. ഇതിനെ തുടര്‍ന്ന് ചില സിഐടിയു പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു, തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ കെ എസ് യു പ്രവര്‍ത്തകരും സിപിഎം അനുഭാവികളും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി.


ഇത് അറിഞ്ഞ് മറ്റിടങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ കെ എസ് യുവിന്റെ കണ്‍വെന്‍ഷന്‍ സ്ഥലത്ത് എത്തി യോഗം അലങ്കോലപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് അക്രമം അരങ്ങേറിയത്.


കൊടിക്കുന്നില്‍ സുരേഷിന്റെ ഉള്‍പ്പടെയുള്ളവരുടെ വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ