General News

ഇരവി പേരൂരിലെ വെടിക്കെട്ട് അപകടം : മരണം രണ്ടായി

Sun, Feb 18, 2018

Arabianewspaper 479
ഇരവി പേരൂരിലെ വെടിക്കെട്ട് അപകടം  :   മരണം രണ്ടായി

പത്തനം തിട്ട ജില്ലയിലെ ഇരവി പേരൂര്‍ പിആര്‍ഡിഎസ് ആരാധനലയത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ മറ്റ് മൂന്നു പേരുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.


വെടിക്കെട്ട് കരാറുകാരന്റെ തൊഴിലാളികളാണ് മരിച്ചവര്‍ എന്നു സൂചനയുണ്ട്. ശനിയാഴ്ച രാവിലെയാണ് അപകടം. പ്രത്യക്ഷ രക്ഷ ദൈവ സഭ ( പിആര്‍ഡിഎസ്) സ്ഥാപകന്‍ കുമാര ഗുരുദേവന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് വെടിക്കെട്ട് സംഘടിപ്പിച്ചത്. എന്നാല്‍, ഇതിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്ന് കണ്ടെത്തിയി്ട്ടുണ്ട്.


വെടിപ്പുരയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ചുവെന്നാണ് പ്രാഥമിക വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Tags : Fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ