General News

ശുഹൈബ് വധം : ആറു പേര്‍ പിടിയില്‍

Sat, Feb 17, 2018

Arabianewspaper 370
ശുഹൈബ് വധം : ആറു പേര്‍ പിടിയില്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ കസ്റ്റഡിയിലായി. എന്നാല്‍, ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടില്ല.


കേസുമായി ബന്ധമില്ലാത്തവരെ പിടികൂടി പ്രശ്‌നം തണുപ്പിക്കാനുള്ള അടവാണിതെന്നും പിടിയിലായവരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പോലീസ് തയ്യാറാകാണമെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു.


അതേസമയം, കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകത്തെ കുറിച്ച് നേരിട്ട് പങ്കില്ലെന്നും കൊല നടത്തിയവരെ കുറിച്ച് വിവരമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നും പോലീസ് പറയുന്നു. ഇവരില്‍ നിന്ന് മൊഴി എടുത്ത ശേഷം വിട്ടയ്ക്കുമെന്നും പോലീസ് സൂചന നല്‍കി.


അതേസമയം, കൊലനടത്തയവര്‍ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണെന്നും ഇറച്ചി വെട്ടുന്നതുപോലെ ശരീരം വെട്ടി നുറക്കിയത് കാണിക്കുന്നത് ഇവരുടെ പങ്കാളിത്തമാണെന്നും പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനി അടക്കം നിലവില്‍ പരോളിലുള്ള സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ