General News

കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ബിജെപി

Sat, Feb 17, 2018

Arabianewspaper 261
കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ബിജെപി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട് ബന്ധമുണ്ടെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.


2013 ല്‍ അലഹബാദ് ബാങ്കിന്റെ ഡയറക്ടറായിരുന്ന ദിനേശ് ദ്യുബെയെ നിര്‍ബന്ധിപ്പിച്ച് രാജിവെരപ്പിക്കാനുണ്ടായ കാരണം കോണ്‍ഗ്രസിന് വിശദീകരിക്കാനാകുമോ എന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരമാണ് ദിനേശ് ദ്യുബെയെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടത്.


നീരവ് മോഡിയുടെ ബന്ധുവിന്റെ കമ്പനിക്ക് കോടികളുടെ വായ്പ കൊടുക്കുന്നതിനെ എതിര്‍ത്ത ദു്യബെയില്‍ നിന്നും രാജി എഴുതി വാങ്ങിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. കോണ്‍ഗ്രസിന് നേരിട്ട് ഇക്കാര്യത്തില്‍ ബന്ധമുണ്ടെന്നതിന് തെളിവാമെന്നും നിര്‍മല പറഞ്ഞു. 2013 ല്‍ രാഹുല്‍ ഗാന്ധി ഗീതാഞ്ജലിയുടെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തു. പിറ്റേന്നാണ് അലഹബാദ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കോടികളുടെ വായ്പയ്ക്കുള്ള അപേക്ഷ അജണ്ടയില്‍ എത്തിയത്.


ഇതിന്റെ എല്ലാം തെളിവുകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ട്. തട്ടിപ്പിനു കൂട്ടു നിന്ന കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെനന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.


2017 ലാണ് തട്ടിപ്പ് നടന്നതെന്ന് സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നതിനെ കുറിച്ചും ബിജെപി വിശദീകരിച്ചു.


2017 ല്‍ നടന്ന തട്ടിപ്പ് നീരവ് മോഡിയുടെതല്ല, ഇദ്ദേഹത്തിന്റെ അമ്മാവന്റെ കമ്പനിയുടേതാണ്. ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് തട്ടിപ്പിന്റെ സിബിഐ എഫ്‌ഐആര്‍ കാട്ടിയാണ് ഇത് മോഡിയുടെ കാലത്താണെന്ന് കോണ്‍ഗ്രസും ചില മാധ്യമങ്ങലും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് നീരവ് മോഡിയല്ല,. അദ്ദേഹത്തിന്റ മാതൃസഹോദരന്‍ മെഹുല്‍ ചോക്‌സി എന്ന വ്യവസായിയുടേതാണ്. ഗീതാഞ്ജലി ജെംസെ, നക്ഷത്ര ബ്രാന്‍ഡ് എന്നീ കമ്പനികളുടെ പേരില്‍ തട്ടിപ്പു നടത്തിയ മെഹുല്‍ മുംബൈയിലുണ്ട്. ഇയാള്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ഏതു നിമിഷവും അറസ്റ്റുണ്ടാകുകയും ചെയ്യുമെന്നാണ് സൂചന. അതേസമയം, റെയ്ഡുകള്‍ തുടരുകയാണ്. ഇതുവരെ പിടികൂടിയത് ആറായിരം കോടിയിലേറെ രൂപയുടെ വജ്രം, സ്വര്‍ണം, മറ്റ് രത്‌നാഭരണങ്ങള്‍ എന്നിവയാണ്.


നേരത്തെ, നീരവ് മോഡിയും പ്രധാനമന്ത്രിയും അടുപ്പക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് സിബല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു ഇതിന് മറുപടിയായാണ് നിര്‍മല സീതാരാമന്‍ രംഗത്ത് എത്തിയത്.

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ