General News

ചങ്ങാത്ത മുതലാളിത്തം മോഡി സര്‍ക്കാര്‍ സ്ഥാപനവല്‍ക്കരിച്ചു -കോണ്‍ഗ്രസ്

Sat, Feb 17, 2018

Arabianewspaper 337
ചങ്ങാത്ത മുതലാളിത്തം മോഡി സര്‍ക്കാര്‍ സ്ഥാപനവല്‍ക്കരിച്ചു -കോണ്‍ഗ്രസ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗിലുടെ പതിനായിരത്തിലേറെ കോടി രൂപ തട്ടിയെടുത്ത നീരവ് മോഡി എന്ന വജ്ര വ്യാപാരി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്തയാളാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബല്‍,


കോര്‍പറേറ്റുകളുമായി അടുത്ത ബന്ധമാണ് മോഡിക്കുള്ളത്. ചങ്ങാത്ത മുതലാളിത്തം ബിജെപി സര്‍ക്കാര്‍ സ്ഥാപനവല്‍ക്കരിച്ചതായും സിബല്‍ പറഞ്ഞു. ഇത്രയും വലിയ കുംഭകോണം നടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എന്തു ചെയ്യുകയാണ്. ധനകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇതൊന്നും അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണ് കപില്‍ സിബല്‍ പറഞ്ഞു.


മോഡിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും അതിന്റെ നട്ടെല്ലായ ബാങ്കിംഗ് രംഗവും മട്ടുമടക്കി ഇഴയുകയാണ്. യുപിഎയുടെ ഭരണ കാലത്തെ കുറിച്ച് ബിജെപി നേതാക്കളുമായി വാഗ്വാദത്തിന് താന്‍ വെല്ലുവിളിക്കുകയാണ്.


ബാങ്കു തട്ടിപ്പ് സംബന്ധിച്ച 2016 ല്‍ പരാതി ഉയര്‍ന്നിട്ടും പ്രധാനമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇതെങ്ങനെയാണ് ഒതുക്കി തീര്‍ത്തത് . സര്‍ക്കാര്‍ ഇതെല്ലാം നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.


പ്രധാനമന്ത്രിക്കൊപ്പം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ആരൊക്കെയാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. ലോക സാമ്പത്തിക ഉച്ചകോടിയില്‍ തട്ടിപ്പു വീരനായ നീരവ് മോഡിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതായും കപില്‍ സിബില്‍ ആരേപിച്ചു,

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ