General News

പിഎന്‍ബി കുംഭകോണം; ബാങ്ക് ഉദ്യോഗസ്ഥനും നീരവ് മോഡിയുടെ മാനേജറും അറസ്റ്റില്‍

Sat, Feb 17, 2018

Arabianewspaper 220
പിഎന്‍ബി കുംഭകോണം;  ബാങ്ക് ഉദ്യോഗസ്ഥനും നീരവ് മോഡിയുടെ മാനേജറും അറസ്റ്റില്‍

11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ ഉദ്യോഗസ്ഥന്‍ ഗോകുലനാഥ് ഷെട്ടിയെ സിബിഐ അറസ്റ്റ് ചെയതു, നീരവ് മോഡിയുടെ മാനേജര്‍ ഹേമന്ത് ഭട്ടും മുംബൈയില്‍ സിബിഐയുടെ കസ്റ്റഡിയിലുണ്ട്. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്.


നീരവ് മോഡി നടത്തിയ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ബാങ്കിന്റെ ഉന്നതന്‍മാര്‍ ഉണ്ടെന്നത് വ്യക്തമാണെന്നും ചില ഉദ്യോഗസ്ഥരെ ബലിയാടാക്കി തടിയൂരാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും സിബിഐ കരുതുന്നു.


ബാങ്കിന്റെ വിദേശ നാണ്യ വിനിമയത്തിന്റേയും വ്യവസായികള്‍ക്കുള്ള ഏകജാലകക സംവിധാനത്തിന്റേയും ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സിബിഐയുടെ കസ്റ്റഡിയില്‍ ഉള്ളത്.


പിഎന്‍ബി ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഗോകുല്‍ നാഥ് ഷെട്ടിയും മനോജ് ഖരത്തൂരുമാണ് അറസ്റ്റിലായത്. ഇവരുടെ പേരുകള്‍ സിബിഐക്ക് ബാങ്ക് നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ടിരുന്നു. നീരവ് മോഡിയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു,


വജ്ര വ്യാപാരിയായ നീരവ് മോഡിയുടെ മാതൃസഹോദരന്‍ മെഹുല്‍ ചോക്‌സിയ്‌ക്കെതിരേയും അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പുകളില്‍ ഇയാളും ഉള്‍പ്പെട്ടതായാണ് വിവരം രാജ്യത്തിനകത്തും വിദേശത്തും ജ്വലറി ഔട്ട് ലെറ്റുകള്‍ ഉള്ള ഗീതാജ്ഞലി ജെംസിന്റെ ഉടമയാണ് മെഹുല്‍. ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ