General News

ചെങ്ങന്നൂരില്‍ വിഷ്ണു നാഥ് ഇല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര് ?

Sat, Feb 17, 2018

Arabianewspaper 135
ചെങ്ങന്നൂരില്‍ വിഷ്ണു നാഥ് ഇല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര് ?

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ പിസി വിഷ്ണു നാഥ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിഷ്ണു നാഥ് വീണ്ടും ചെങ്ങന്നൂരില്‍ മത്സരിക്കുമെന്നായിരുന്നു സൂചനകള്‍.


കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ചെങ്ങന്നൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക വഴി സീറ്റും, ഘടകകക്ഷിയേയും തിരിച്ചു പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ് യുഡിഎഫും എല്‍ഡിഎഫും,.


എന്നാല്‍, താന്‍ മത്സര രംഗത്ത് ഇല്ലെന്നും കര്‍ണാടകയുടെ തിരഞ്ഞെടുപ്പു ചുമതല ഏല്‍പ്പിച്ചതിനാല്‍ പൂര്‍ണ സമയം ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്ന് പി സി വിഷ്ണു നാഥ് പറഞ്ഞു.


കഴിഞ്ഞ തവണ വന്‍ വോട്ടുപിടിത്തം നടത്തിയ ബിജെപി ഇക്കുറി അന്ന് മത്സരിച്ച പി എസ് ശ്രീധരന്‍പിള്ളയെ തന്നെ രംഗത്തിറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ മുന്നണിയില്‍ ഉണ്ടായ അപസ്വരം പരിഹരിച്ച് ബിഡിജെഎസിനെയും കൂട്ടിയാണ് ബിജെപിയുടെ പോരാട്ടം.


എഐസിസി സെക്രട്ടറിയായി ദേശീയതലത്തിലാണ് പിസി വിഷ്ണു നാഥ് പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭയിലേക്ക് അടുത്ത തവണ മത്സരിക്കാനാണ് വിഷ്ണുനാഥിന്റെ നീക്കം. കെസി വേണുഗോപാലിന്റെ നീക്കമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു.


ഉപതിരഞ്ഞെടുപ്പില്‍ നഴ്‌സ് അസോസിയേഷനും പൊതുജനം എന്ന പേരില്‍ ആന്‍ഡേഴ്‌സണ്‍ എന്ന യുവാവും മത്സര രംഗത്ത് ഉണ്ട്. ഇത് സിപിഎമ്മിനും കോണ്‍ഗ്രസിനും തിരിച്ചടിയാകുമെന്നാണ് കണക്കൂ കൂട്ടല്‍. ഇരു മുന്നണിക്കും അഭിമാന പോരാട്ടമാണ് ഇ്ത്. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ പത്തിലും വിജയിച്ച യുഡിഎഫിന് അനുകൂലമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ എം മുരളി ശ്രമം ആരംഭിച്ചിട്ടുണ്ട്. സിപിഎം സിഎസ് സുജാതയെ രംഗത്ത് ഇറക്കാനാണ് സാധ്യത. മണ്ഡലത്തില്‍ പതിനഞ്ച് ശതമാനം വോട്ടുള്ള കേരള കോണ്‍ഗ്രസിനെ നിര്‍ത്തി സീറ്റു പിടിച്ചെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് മാണിയുടെ നിലപാട് നിര്‍ണയാകമാകും.


സിപിഎം എംഎള്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഎമ്മും കോണ്‍ഗ്രസും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ തേടുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാലാണ് പിസി വിഷ്ണു നാഥ് വിട്ടു നില്‍ക്കുന്നതെന്ന് കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ