General News

പിഎന്‍ബി വെട്ടിപ്പ് ; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും

Sat, Feb 17, 2018

Arabianewspaper 158
പിഎന്‍ബി വെട്ടിപ്പ് ; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നത് ആരുടെ ഭരണ കാലത്ത് എന്ന് തര്‍ക്കം മുറുകുന്നു. 2011 മുതല്‍ നടന്നുവരുന്ന തട്ടിപ്പാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


പഞ്ചാബ് നാഷണല്‍ ബാങ്ക് സിഎംഡിയുടെ വാര്‍ത്താ സമ്മേളനത്തിലും ഇങ്ങിനെയാണ് പറഞ്ഞിരുന്നത്. എന്നാല്‍, സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ 2017 ലും പണം തട്ടിയെടുത്തതായി പറയുന്നുണ്ട്.


ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗ് എന്ന ബാങ്ക് ജാമ്യ കരാര്‍ സംവിധാനം ഉപയോഗിച്ച് വിദേശത്തു നിന്നും പണം തട്ടിയെടുക്കുകുകയായിരുന്നു ജ്വലറി വ്യവസായിയായ നീരവ് മോഡി,.


ബാങ്കോക്കിലെ അലഹബാദ്, ആക്‌സിസ് ബാങ്ക് ശാഖകള്‍ വഴി ഇത്തരത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് 200 കോടി മുതല്‍ വന്‍ തുകയ്ക്ക് പണം വാങ്ങിയിരുന്നു.


ബാങ്കുകള്‍ തമ്മിലുള്ള ജാമ്യകരാറാണിത്. ഇത്തരത്തില്‍ എല്‍ഒയു നല്‍കി പണം പിന്‍വലിച്ചാല്‍ ഇത് സെറ്റില്‍ ചെയ്യാന്‍ ഒരു വര്‍ഷം വരെ സമയം ഉണ്ട്, ഇത്തരത്തില്‍ 150 ഓളം എല്‍ഒയുകളാണ് നീരവ് മോഡി വിവിധ വിദേശ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.


വര്‍ഷങ്ങളായി ഇത്തരത്തില്‍ തട്ടിപ്പു നടന്നു വരികയാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരാതിയില്‍ പറയുുനു. എന്നാല്‍, 2017 ലും സമാനമായ രീതിയില്‍ പണം പിന്‍വലിച്ചിട്ടും ഇത് വെളിയില്‍ വന്നില്ല.


അതേസമയം, നീരവ് മോഡിയുടെ അമ്മാവന്റെ ഗീതാജ്ഞലി ജെംസിന്റെ ഫ്രാഞ്ചൈസി ആരംഭിക്കാന്‍ പണം നല്‍കിയ ബംഗലൂര്‍ സ്വദേശി ഹരികൃഷ്ണ എന്നയാള്‍ തട്ടിപ്പിന് ഇരയാകുകയും ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിക്ക് 2016 ല്‍ കത്ത് നല്‍കുകയും ചെയ്തു.


പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ മുംബൈയിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ ചുമതലപ്പെടുത്തി. എന്നാല്‍, രജിസ്ട്രാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ചു,.


പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐ പോലുള്ള ഏജന്‍സിക്കായിരുന്നു കത്ത് കൈമാറേണ്ടിയിരുന്നതെന്ന് ഹരികൃഷ്ണ പറയുന്നു. എന്നാല്‍,. ഇക്കാര്യത്തില്‍ വേണ്ട ഗൗരവം കാണിച്ചിരുന്നെങ്കില്‍ തട്ടിപ്പ് പ്രതി രാജ്യം വിടാതിരിക്കാനെങ്കിലും കഴിയുമായിരുന്നുവെന്ന് ഹരികൃഷ്ണ പറയു

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ