General News

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തു തീര്‍ന്നു

Thu, Feb 15, 2018

Arabianewspaper 144
ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തു തീര്‍ന്നു

സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്കു കേസ് ഒത്തു തീര്‍ന്നു. ചെക്ക് കേസുകളില്‍ കിട്ടാനുള്ള പണം ലഭിക്കുമെന്നും ഇതേ തുടര്‍ന്ന് ബിനോയ്‌ക്കെതിരെ നല്‍കിയ .യാത്രാവിലക്ക് ഹര്‍ജി ജാസ് ടൂറിസം കമ്പനി പിന്‍വലിക്കുമെന്ന് കമ്പനി ഉടമ പറഞ്ഞു.


ചെക്കു കേസിനെതുടര്‍ന്ന് താന്‍ കേരളത്തില്‍ എത്തിയത് സന്ധി സംഭാശണങ്ങഴള്‍ക്കാണ്. വാര്‍ത്താ സമ്മേളനം നടത്താനായിരുന്നില്ല.


താന്‍ കേരളത്തില്‍ പതിവായി എത്താറുണ്ട്. മാധ്യമങ്ങളില്‍ വന്ന പല വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും കൈരളി ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി പറഞ്ഞു.


ഇതോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് മുമ്പ്ര് വിഷയം ഒതുക്കി തീര്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ ശ്രമം വിജയകരമായി പര്യവസാനിച്ചു. ഇതു മായി ബന്ധപ്പെട്ട വിവാദം അവസാനിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കോടിയേരിയുടെ പ്രത്യാശ


ബിനോയി കോടിയേരി പതിമമൂന്നു കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ