General News

ബംഗലൂരില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു,

Thu, Feb 15, 2018

Arabianewspaper 202
ബംഗലൂരില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു,

ബംഗലൂരില്‍ കെട്ടിടം തകര്‍ന്നു വീണ് നാലുപേര്‍ കൊല്ലപ്പെട്ടു, കെട്ടിട നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം,. കെട്ടിടാവശിഷ്ടങ്ങളില്‍ പെട്ട എട്ടു പേരെ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.


പോലീസും നാട്ടുകാരും രക്ഷപ്രവര്ത്തനം തുടങ്ങി പിന്നീട് ദേശീയ ദുരന്ത നിവാരണസേനയുടെ അംഗങ്ങളും എത്തി,


ബംഗലൂരിലെ കോറമംഗലയ്ക്ക് അടുത്ത് എച്ച് എസ്ആര്‍ ലെ ഓട്ടില്‍ നിര്‍മാണം നടന്നു കൊണ്ടിരുന്ന അഞ്ചു നില കെട്ടിടമാണ് തകര്‍ന്നു വീണത്. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ അനധികൃത നിര്‍മാണമാണ് നടന്നതെന്ന് പോലീസ് പറയുന്നു. മലയാളിയായ കുഞ്ഞി അഹമദിനെ പോലീസ് തിരയുന്നുണ്ട്.


മൂന്നു നില കെട്ടിടത്തിനാണ് ഇവിടെ അനുമതി നല്‍കിയിരുന്നത് എന്നാല്‍, ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്ത് സ്വാധീനിച്ച് അഞ്ചു നില പണിയുകായായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Tags : Bengaluru: 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ