General News

കോണ്‍ഗ്രസിന്റെ ഛോട്ടാ മോഡി പ്രയോഗത്തിനെതിരെ ബിജെപി

Thu, Feb 15, 2018

Arabianewspaper 216
കോണ്‍ഗ്രസിന്റെ ഛോട്ടാ മോഡി പ്രയോഗത്തിനെതിരെ ബിജെപി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,000 കോടി രൂപ തട്ടിച്ച കേസില്‍ ആരോപണം നേരിടുന്ന നീരവ് മോഡിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നടത്തുന്ന പരിഹാസ പ്രയോഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് അപമാനിക്കലാണെന്നും കേന്ദ്ര ടെലികോ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു,


ബാങ്കിംഗ് രംഗത്ത് ചതിയും തട്ടിപ്പും നടത്തുന്ന ഏതൊരു വ്യക്തിയും അത് എത്ര വലിയവനാണെങ്കിലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മോഡി സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ നീരവ് മോഡി സ്വന്തം നിലയിലാണ് പങ്കെടുത്തത്. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്യസ്ട്രീസിന്റെ നേതൃത്വത്തിലുള്ള ബിസിനസ് പ്രതിനിധികളോടൊപ്പം നിന്ന് പ്രധാനമന്ത്രി ഗ്രൂപ്പ് ഫോട്ടോ എടുത്തത് സ്വാഭാവികമാണ്. പ്രധാനമന്ത്രി ഒരു ബിസിനസ്‌കാരനുമായും വ്യക്തിപരമായ ചര്‍ച്ചയോാ കൂടിക്കാഴ്ചയോ നടത്തിയിട്ടില്ല. നീരവ് മോഡിയുമായി കൂടിക്കാഴ്ച നടത്തിയില്ല 


ദാവൂസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയുടെ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാരില്‍ ഒരാല്‍ നീരവ് മോഡിയുടെ കമ്പനിയായ ഫയര്‍ബ്രാന്ഡും ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ പ്രമോട്ടര്‍ എന്ന നിലയില്‍ നീരവ് മോഡി ദാവൂസില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


രാജ്യത്ത് മോഡി എന്നു പേരുള്ള നിരവധി പേരുണ്ട്. എന്താണ് ഛോട്ടാ മോഡി എന്നു വിളിച്ചു കൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഇത് അപകീര്‍ത്തികരമാണ്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു,


നീരവ് മോഡിയുടെ ജ്വറിയായ ഗീതാഞ്ജലിയുടെ പങ്കാളിയായ മെഹുല്‍ ചോക്‌സിയും കോണ്‍ഗ്രസ് നേതാക്കളുമായുള്ള നിരവധി ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ട്, കോണ്‍ഗ്രസിനോളം തരം താഴാന്‍ ബിജെപി ഉദ്ദേശിച്ചിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


നീരവ് മോഡിയുടെ ഇന്ത്യയിലെ 13,000 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പികുകയാണ്. കോണ്‍ഗ്രസ് ഫോട്ടോ പൊളിറ്റിക്‌സിലേക്ക് തരം താഴരുതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു,.


അതേസമയം, കുംഭകോണം സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് വിശദീകരണം നല്‍കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ സുനില്‍ മെഹ്ത അറിയിച്ചു,


2011 ല്‍ ആരംഭിച്ച തട്ടിപ്പാണ് ഇതെന്നും ബാങ്ക് സ്വന്തം നിലയില്‍ തന്നെയാണ് വെട്ടിപ്പ് കണ്ടുപിടിച്ചതെന്നും ഇക്കാര്യം അന്വേഷണ ഏജന്‍സികളെ ഉടനെ തന്നെ അറിയിച്ചെന്നും ചെയര്‍മാന്‍ അറിയിച്ചു.


ജനുവരി 20 നാണ് ഇത് സംബന്ധിച്ച് ആദ്യ പരാതി സിബിഐക്ക് നല്‍കുന്നത്. തുടര്‍ന്ന തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കി മറ്റൊരു പരാതിയും നല്‍കി. ജനുവരി 31 ന് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുു എന്നാല്‍, ബെല്‍ജിയന്‍ പൗരനായ നീരവ് മോഡി ജനുവരി ഒന്നിന് ഇന്ത്യയില്‍ നിന്നും പോയി. ഫെബ്രുവരി ഒന്നിനാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സുനില്‍ മെഹ്ത പറഞ്ഞു.


മുംബൈയിലെ ഒരു ബ്രാഞ്ചില്‍ മാത്രമാണ് ഇത് സംഭവിച്ചത്. മറ്റു ബാങ്കുകള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഓഹരി നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും നഷ്ടപ്പെട്ട പണം നിയമ നടപടികളുലൂടെ തിരിച്ചു പിടിക്കുമെന്നും മെഹ്ത പറഞ്ഞു,


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ