General News

ഇറാന്‍ പ്രസിഡന്റ് റൗഹാനി ഹൈദരബാദിലെത്തി

Thu, Feb 15, 2018

ഇറാന്‍ പ്രസിഡന്റ് റൗഹാനി ഹൈദരബാദിലെത്തി

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി വിവിധ കരാറുകളില്‍ റൗഹാനി ഒപ്പു വെയ്ക്കും. ഇതിനൊപ്പം, പുതിയ പ്രകൃതി വാതക -എണ്ണ ഇറക്കുമതി കരാറുകളും ഒപ്പിുടും.


ഫെബ്രുവരി 17 ന് രാഷ്ട്രപതി ഭവനില്‍ റൗഹനിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്തി നരേന്ദ്ര മോഡി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.


ഇന്നും നാളേയും റൗഹാനി ഹൈദരബാദിലാണ് തങ്ങുക. ഹൈദരബാദില്‍ നിരവധി സ്വകാര്യ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. വെള്ളിയാഴ്ച നിസ്‌കാരം പ്രശസ്തമായ മക്ക മസ്ജിദിലായിരിക്കും.


ഹൈദരബാദിലെ ചരിത്ര മ്യൂസിയകളും സ്മ്‌രകങ്ങളും റൗഹാനി സന്ദര്‍ശിക്കും. ഖുതബ് ഷാഹിയുടെ ഖബറിടവും സന്ദര്‍ശിക്കും, തുടര്‍ന്ന് ശനിയാഴ്ച ന്യുഡെല്‍ഹിയില്‍ എത്തും. ചബഹാര്‍ തുറുമുഖത്തിന്റെ വികസന പ്രവര്‍ത്തനം സംബന്ധിച്ച വിഷയങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും,.


പാക്കിസ്ഥാന്‍ വഴി.യുള്ള ചരക്കു നീക്കം ഇന്ത്യ കുറച്ചു കൊണ്ടുവരികയാണ് ഇതിന് ഇറാന്റെ ചബഹാര്‍ തുറുമുഖമാണ് ഉപയോഗിക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് 11 ലക്ഷം ഗോതമ്പു കഴിഞ്ഞ ദിവസം ഇറാന്‍ വഴി എത്തിച്ചിരുന്നു. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യത്തിന് ഈ തുറുമുഖം ഹബ്ബായി ഉപയോഗിക്കുകയാണ്. വന്‍ തുക മുടക്കിയാണ് ഇന്ത്യ ഈ തുറുമുഖം വികസിപ്പിക്കുന്നത്.


ചൈന പാക്കിസ്ഥാനിലെ തുറുമുഖം ഏറ്റെടുത്തതിന് ബദലായാണ് ഇറാന്റെ തുറുമുഖം സമാനമായ നീക്കത്തിലൂടെ ഇന്ത്യ പാട്ടത്തിന് എടുത്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ