General News

ആര്‍എസ്എസ്സിനെ ആദ്യം നിരോധിക്കണം -മുഖ്യമന്ത്രി പിണറായി

Thu, Feb 15, 2018

Arabianewspaper 189
ആര്‍എസ്എസ്സിനെ ആദ്യം നിരോധിക്കണം -മുഖ്യമന്ത്രി പിണറായി

വര്‍ഗീയതയുടെ പേരില്‍ നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസ്സിനേയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞതിനെ തള്ളിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


കഴിഞ്ഞ ജനുവരിയില്‍ മദ്ധ്യപ്രദേശില്‍ നടന്ന ഡിജിപിമാരുടെ സമ്മേളനത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോപ്പുലര്‍ ഫ്രണ്ടിനെ നിരോദിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കാമെന്ന് ഉറപ്പു നല്‍കിയതായും കിരണ്‍ റിജിജു പറഞ്ഞു.


എന്നാല്‍, ഇത്തരമൊരാവശ്യം കേരളം ഉന്നയിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞു,. വര്‍ഗീയ സംഘടനയോ, തീവ്രവാദ ്ര്രപസ്ഥാനങ്ങളെയൊ നിരോധിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ല. വര്‍ഗീയ ചേരിതിരുവും വിഭാഗീയതയും ഉണ്ടാക്കുന്നതിന്റെ പേരില്‍ സംഘടനകളെ നിരോധിച്ചാല്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്ന് പിണറായി പറഞ്ഞു,


നിരോധനം കൊണ്ട് ഇത്തരം പ്രസ്ഛാനങ്ങളെ നേരിടാന്‍ കഴിയില്ല. വര്‍ഗീയത്ക്കും തീവ്രവാദത്തിനുമെതിരെ കേരള സര്‍ക്കാര്‍ കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതില്‍ കേരളം ഏറെ മുന്നിലാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ