General News

അമിത് ഷായുടെ ഒരു ലക്ഷം പേരുടെ റാലിക്കിടെ കരിങ്കൊടി പ്രതിഷേധം

Thu, Feb 15, 2018

Arabianewspaper 228
അമിത് ഷായുടെ  റാലിക്കിടെ  കരിങ്കൊടി  പ്രതിഷേധം

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ യുവഹുങ്കാര്‍ റാലിക്കിടെ വിവിധ സംഘടനകളുടെ പ്രതിഷേധ പ്രളയം. ബിജെപി.യുടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാന ലംഘനം നടത്തുന്നതിനെതിരെയാണ് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഐഎന്‍എല്‍ഡി തുടങ്ങിയ സംഘടകള്‍ കരിങ്കൊടി പക്കാവട വിതരണ പ്രതിഷേധങ്ങള്‍ നടത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നടത്തുന്ന ശക്തിപ്രകടനമാണ് ഇതെന്ന് ബിജെപി വക്താക്കള്‍ പറയുന്നു.


ഹരിയാനയിലെ ജിന്‍ഡിലാണ് ഒരു ലക്ഷം യുവാക്കളുടെ ബൈക്ക് റാലിയുടെ സമാപനം നടന്നത്. ഹെലികോപ്ടറില്‍ വന്നിറങ്ങിയ അമിത് ഷാ ഹെലിപാഡില്‍ നിന്നും ബൈക്കിന്റെ പിന്നില്‍ ഇരുന്നാണ് വേദിയിലേക്ക് പോയത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ബുള്ളറ്റ് ഓടിച്ചാണ് റാലിക്ക് എത്തിയത്. നിരവധി പേര്‍ കാവി നിറത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചാണ് എത്തിയത്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ആയിരം ബൈക്കുകള്‍ വീതം എത്തിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


ഹരിയാന രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമെന്ന നിലയിലാണ് ജിന്‍ഡ് അറിയപ്പെടുന്നത്. ബിജെപിയുടെ റാലിക്കെതിരെ ജാട് സംരക്ഷണ വേദിയും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ദേര സച്ച സൗദ അനുയായികളും പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ സായുധ പോലീസ് സന്നാഹമാണ് ഇവിടെ വിന്യസിച്ചിരുന്നത്.


മുഖ്യമന്ത്രി ഖട്ടാറും, കേന്ദ്ര മന്ത്രി ബിരേന്ദ്രര്‍ സിംഗും ജാട് സംരക്ഷണ സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറി. പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.


അമിത് ഷായുടെ പ്രസംഗ വേദിയില്‍ പക്കാവട വിതരണം ചെയ്ത് തങ്ങള്‍ പ്രതിഷേധിക്കുമെന്ന് ആപ് നേതാക്കള്‍ പറഞ്ഞിരുന്നു. യോഗ സ്ഥലത്ത് കറുത്ത ബലൂണുകള്‍ ഉയര്‍ത്തുമെന്നും കരിങ്കോടി കാട്ടുമെന്നും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ വിവിധ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ തങ്ങള്‍ പ്രതിഷേധം നടത്തുമെന്നാണ് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇവരെ നേരത്തെ തന്നെ മുന്‍കരുതല്‍ കസ്റ്റഡിയിലാക്കി. എന്നാല്‍, വിലക്കും സുരക്ഷയും മറികടന്നും നിരവധി സംഘടനകള്‍ റാലിക്ക് കരിങ്കൊടികാണിച്ചു,


റാലി ദുരദര്‍ശനില്‍ തത്സമയം കാണിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസ്. ആരോപിച്ചു പ്രധാന്മന്ത്രിയുടെ പരിപാടികള്‍ തത്സമയം കാണിക്കുന്നത് മനസിലാക്കാം എന്നാല്‍ പാര്‍ട്ടി അദ്ധ്യക്ഷന്റെ രാഷ്ട്രീയ റാലി ദേശീയ തലത്തില്‍ തത്സമയം കാണിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് ഹരിയാന കോണ്‍ഗ്രസ് ആരോപിച്ചു.




Tags : Amit Shah 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ