General News

നീരവ് മോഡിയുടെ ജ്വലറികളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Thu, Feb 15, 2018

Arabianewspaper 285
നീരവ് മോഡിയുടെ ജ്വലറികളിലും സ്ഥാപനങ്ങളിലും റെയ്ഡ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ വസതിയിലും ജ്വലറികളിലും എന്‍ഫോഴ്‌സ്‌മെന്‍ര് അധികൃതര്‍ റെയ്ഡ് നടത്തി.


ഡെല്‍ഹി, മുംബൈ, സൂറത്ത് തുടങ്ങി 12 ഇടങ്ങളിലാണ് റെയ്ഡ്. പാഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രീച്ച് കാന്‍ഡി ശാഖയിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് എന്ന ക്രഡിറ്റ് സംവിധാനത്തിലൂടെ ഇതര ബാങ്കുകളില്‍ നിന്ന് വര്‍ഷങ്ങളായി ഇത്തരത്തില്‍ പണം തിരിമറി നടത്തിവരികയായിരുന്നു. വായ്പ തിരിച്ചടവ് ജനുവരിയോടെ മുടങ്ങി. ഇതിനെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ സ്വിറ്റ് എന്ന വിദേശ വിനിമയ സംവിധാനം ഉപയോഗിച്ച് ഇതര ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയത്.


ഒരു വര്‍ഷം വരെ കാലാവധിയുള്ള ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗ് തിരിച്ചടവ് മുടങ്ങിയതോടെ മറ്റ് ബാങ്കുകള്‍ പണത്തിനായി സമീപിച്ചപ്പോഴാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ വിവരം അറിയുന്നത്.


ജനുവരി 29 നാണ് സിബിഐയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് പരാതി നല്‍കുന്നത്. 286 കോടി രൂപയുടെ തട്ടിപ്പ് എന്ന രീതിയിലാണ് കേസ് നല്‍കിയത്. എന്നാല്‍, വിശദമായ പരിശോധനയില്‍ കഴിഞ്ഞ ദിവസമാണ് പതിനായിരത്തിലേറെ കോടിരുപ കടത്തിയതായി തെളിഞ്ഞത്. എന്നാല്‍, താന്‍ വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പോയതാണെന്നും പണം തിരിച്ചടവ് മുടങ്ങിയത് ആറു മാസത്തിനകം കുടിശിക സഹിതം അടച്ചു തീര്‍ക്കുമെന്നും നീരവ് മോഡി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ