General News

ബാങ്കിന്റെ പരാതിക്ക് പതിനഞ്ചു ദിവസം മുമ്പ് നീരവ് മോഡി പ്രധാനമന്ത്രി മോഡിക്കൊപ്പം ദാവുസില്‍

Thu, Feb 15, 2018

Arabianewspaper 136
ബാങ്കിന്റെ പരാതിക്ക് പതിനഞ്ചു ദിവസം മുമ്പ് നീരവ് മോഡി പ്രധാനമന്ത്രി മോഡിക്കൊപ്പം ദാവുസില്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോഡി സിബിഐക്ക് പരാതി ലഭിക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവൂസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തു.


ജനുവരി 29 നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നീരവ് മോഡിക്കെതിരെ പരാതി നല്‍കുന്നത്. ജനുവരി പതിനാലിന് ദാവൂസിലാണ് പ്രധാനമന്ത്രി മോഡിക്കൊപ്പം മറ്റു ബിസിനസ് പ്രമുഖരോടൊപ്പം നീരവ് മോഡിയും പങ്കെടുത്ത.ത്.


ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നും നൂറോളം പ്രതിനിധികളാണ് ദാവൂസിലെ ഉച്ചകോടിയില്‍ പങ്കെടുത്തത്. മുകേഷ് അംബാനി ,ആദി ഗോദ് റേജ്, സൈറസ് മിസ്ട്രി, ചന്ദ്ര കൊച്ചാര്‍, ഉദയ് കൊട്ക് അരുന്ധതി ഭട്ടാചാര്യ, നരേഷ് ഗോയല്‍, സുനില്‍ മിത്തല്‍, അജയ് പിരമള്‍, എന്നി വമ്പന്‍മാര്‍ക്കൊപ്പം നീരവ് മോഡിയും ഉച്ചകോടിയില്‍ പങ്കെടുത്തു.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കൊപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു. നിരവ് മോഡിയുടെ ഇളയ സഹോദരന്‍ നിശാല്‍ മോഡി റിലയന്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സഹോദരിയുടെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.


ദാവൂസില്‍ പ്രധാനമന്ത്രിക്കൊപ്പം നീരവ് മോഡിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഫോട്ടോ സിപിഎം നേതാവ് സീതാറാം യെച്ചൂരി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയും നീരവ് മോഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തിരുന്നു.,  ഇത് പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണമല്ലെന്നും, ഇത് മോഡി കുംഭകോണമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

 അതേസമയം, 2013 ല്‍ നീരവ് മോഡി ഡെല്‍ഹിയിലെ ഇംപീരിയല്‍ ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നുവെന്നും അഴിമതി നടന്നത് 2011ല്‍ യുപിഎ ഭരണ കാലത്താണെന്നും ഓര്‍മപ്പെടുത്തി കൊണ്ട് കോണ്‍ഗ്രസ് വിമത നേതാവ് ഷെഹസാദ് പൂനവാല രംഗത്ത് എത്തി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ