General News
കോടികള്‍ അടിച്ചു മാറ്റി ഫോബ്സ് മാസികയില്‍ ഇടംപിടിച്ച നീരവ് മോഡി
Thu, Feb 15, 2018


നീരവ് മോഡിയെന്ന ബിസിനസുകാരനെ ഇന്ത്യക്കാര്‍ അധികമൊന്നും അറിയില്ല. ഇതിന് പ്രധാന കാരണം ഇയാള്‍ പ്രവാസിയായ ബിസിനസ്കാരനാണെന്നത് മാത്രമല്ല, അധികമാരാലും അറിയപ്പെടാതെ ലൈംലൈറ്റില്‍ പെടാതെ ഒഴിഞ്ഞു നില്‍ക്കാനാണ് നീരവ് മോഡിക്ക് താല്പര്യം.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ശാഖയിലൂടെ 2009 മുതല്‍ ഇയാള്‍ നടത്തിയ വെട്ടിപ്പുകള്‍ പതിനായിരം കോടിക്കു െേമലയാണ്.
ബെല്‍ജിയത്തിലെ ആന്റ് വെര്‍ബ് നഗരത്തില്‍ കച്ചവടക്കാരായ ഗുജറാത്തി വംശജരായ മാതാപിതാക്കള്‍ക്ക് ജനിച്ചയാളാണ് നീരവ് മോഡി, വജ്ര വ്യാപാരികളായിരുന്ന ഇവരുടെ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിലെ അംഗമായ നീരവ് മോഡി ചുരുങ്ങിയ കാലം കൊണ്ട് ശതകോടീശ്വരനായി മാറി.
മൊത്ത വിതരണ ഡയമണ്ട് കമ്പനിയില്‍ നിന്നും വ്യതിചലിച്ച് റീട്ടെയില്‍ വ്യാപാരത്തിലേക്ക് മാറിയതോടെയാണ് നീരവിന്റെ കാലം തെളിഞ്ഞത്. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ ഒസ്കാര്‍ മുതല്‍ ഗ്രാമി വരെയുള്ള പുരസ്കാര ചടങ്ങുകളിലും ഫിലിം ഫെസ്റ്റിവലിലും അണിയുന്ന വജ്രാഭരണങ്ങളും വസ്ത്രങ്ങളും ഒരുക്കിയാണ് നീരവ് മോഡി വിദേശത്ത് അറിയപ്പെടുന്ന ബിസിനസ്കാരനായി മാറിയത്.
ടൈറ്റാനിക് നായിക കേറ്റ് വിന്‍സ് ലെറ്റ് മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ളവരുടെ വേഷ വിധാനങ്ങള്‍ ഒരുക്കുന്നത് നീരവിന്റെ കമ്പനിയാണ്. തുടര്‍ന്ന് പ്രിയങ്ക ചോപ്രയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.ച
2013 ല്‍ ഫോബ്സ് മാസിക പ്രസിദ്ധികരിച്ച ബില്യണയര്‍മാരുടെ പട്ടികയില്‍ നീരവ് ഇടംപിടിച്ചു. ഈ സമയങ്ങളില്‍ ഇയാള്‍ മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ കോടികള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗ് വഴി ഇതര ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകളില്‍ നിന്ന് കോടികള്‍ പിന്‍വലിച്ചു.
രണ്ട് വാണിജ്യ ബാങ്കുകള്‍ തമ്മിലുള്ള പണം നല്കല് കരാറാമ് ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംഗ് അഥവ എല്‍ ഒയു . ഇത്തരത്തില്‍ വര്‍ഷങ്ങളായി മുംബൈയിലെ ശാഖയില്‍ നിന്ന് എല്‍ഒയു വഴി വിദേശ വിനിമയ നിയമ സംവിധാനം വഴി ശതകോടികള്‍ ഒഴുക്കിക്കൊണ്ടിരുന്നു.
അലഹബാദ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഹോങ്കോങ്ങ് ബ്രാഞ്ചുകള്‍ വഴിയാണ് പണം പിന്‍വലിച്ചു കൊണ്ടിരുന്നത്. 268 കോടി രൂപ ഇത്തരതതില് തങ്ങളുടെ ബാങ്കില്‍ നിന്ന് തട്ടിയെടുത്തതായി കാണിച്ച് കഴിഞ്ഞ മാസമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സിബിഐക്ക് കത്ത് നല്‍കിയത്.
എന്നാല്‍, വിശദമായ അന്വേഷണത്തില്‍ ഇത് 11,000 കോടി രൂപയിലേറെ വരുമെന്ന് കാട്ടി വീണ്ടും പഞ്ചാബ് നാഷണല്‍ ബാങ്ക് കത്ത് നല്കി.
ഫെബ്രുവരി രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്നറിയിപ്പ് നോട്ടീസ് നല്കി.യിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍ക്കാണ് എല്‍ഒയു ഇഷ്യ ചെയ്യുന്നത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഈ പണം തിരിച്ചടയ്ക്കാനായി നല്‍കുന്നത്. ബാങ്കുകള്‍ തമ്മിലുള്ള ധാരണാ പത്രമാണ് ഇത്. വജ്ര-മുത്ത് വ്യവസായികള്‍ക്ക് ഇറക്കുമതിക്കായാണ് ഈ എല്‍ഒയു നല്‍കുന്നത്. എന്നാല്‍, ഷിപ്മെന്റ് എത്തിക്കഴിഞ്ഞാല്‍ 90 ദിവസത്തിനകം പണം തിരിച്ചടയ്ക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥ.
നീരവ് മോഡിയും ഇയാളുടെ പാര്‍ട്ണറുടെ റീട്ടെയില്‍ ഔട്ട്ലെറ്റായ ഗീതാജ്ഞലി ജെംസ് എന്ന ജ്വലറി ഷോപ്പും ചേര്‍ന്നാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇറക്കുമതി ബില്‍ തുകയ്ക്ക് ആനൂപാതികമായാണ് എല്‍ഒയു ഇഷ്യു ചെയ്യുന്നത്.
നീരവ് മോഡിയുടെ സ്ഥാപനങ്ങളായ സോളാര്‍ എക്സ്പോര്‍ട്സ്, സ്റ്റെല്ലര്‍ ഡയമണ്ട്സ്, തുടങ്ങിയ കമ്പനികളെ ഉപയോഗിച്ചാണ് വെട്ടിപ്പ് നടത്തിയത്. നീരവ് മോഡിയുടെ 2017 ലെ അറ്റാദയത്തിന്റെ എട്ട് ഇരട്ടിക്കുള്ള തുകയാണ് ഇത്തരത്തില്‍ നല്‍കിയിരിക്കുന്നത്.
വെട്ടിപ്പ് കഥ പുറത്ത് വന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില ഏഴു ശതമാനം ഇടിഞ്ഞു.. ഇതിനെ തുടര്‍ന്ന് ഈ ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നവരുടെ രണ്ടായിരം കോടി രൂപ മിനിട്ടുകള്‍ കൊണ്ട് ആവിയായി പോയി.
ബാങ്ക് സിബിഐക്ക് കത്തെഴുതുന്നതിന് തൊട്ടു മുമ്പ് നീരവ് മോഡി ഇന്ത്യ വിട്ടതായാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് പത്തോളം ബാങ്ക് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെ.യ്തു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കളി കാര്യമായി -ഇന്ദ്രന്‍സ്
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment