General News

മിനിമം ചാര്‍ജ് പത്തു രൂപയാക്കണം - നാളെ മുതല്‍ സ്വകാര്യ ബസ് സമരം

Thu, Feb 15, 2018

Arabianewspaper 125
മിനിമം ചാര്‍ജ് പത്തു രൂപയാക്കണം - നാളെ മുതല്‍ സ്വകാര്യ ബസ് സമരം

മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചു, മിനിമം ചാര്‍ജ് ഏഴു രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.


സര്‍ക്കാരിന്റെ തീരുമാനം തങ്ങള്‍ തള്ളുകയാണെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു, പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും റോഡ് ടാക്‌സ് വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു ഇതൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല.


ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥി കണ്‍സെഷന്‍ കാര്യത്തില്‍ തീരുമാനമായില്ല. ബസ് കണ്‍സഷന്‍ ചാര്‍ജുകളും ആനുപാതികമായി വര്‍ദ്ധിപ്പിക്കണമെന്നും ബസ് ഉടമ അസോസിയേഷന്‍ ആവശ്യപ്പെട്ടു.


എന്നാല്‍, ബസ് ഉടമകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു,

Tags : Bus strike 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ