General News

ശുഹൈബിനെ വകവരുത്തിയത് പരോളില്‍ ഇറങ്ങിയ സിപിഎം പ്രവര്‍ത്തകര്‍- ചെന്നിത്തല

Thu, Feb 15, 2018

Arabianewspaper 181
ശുഹൈബിനെ വകവരുത്തിയത് പരോളില്‍ ഇറങ്ങിയ സിപിഎം പ്രവര്‍ത്തകര്‍- ചെന്നിത്തല

കണ്ണൂരിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ മുഹമദ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് പരോളില്‍ ഇറങ്ങിയ സിപിഎം അക്രമി സംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു,


കെഎസ് യു -എസ്എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിയിലായിരുന്ന ശുഹൈബിനെ ജയിലില്‍ വെച്ചു തന്നെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നതായി ചെന്നിത്തല പറഞ്ഞു.


നേരത്തെ, സിപിഎം -മുസ്ലീം ലീഗ് ആക്രമണ കേസില്‍ ശിക്ഷ അനുഭവിക്കുന് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരോളില്‍ ഇറങ്ങിയിരുന്നു. ശുഹൈബിന്റെ കൊലയ്ക്കു ശേഷം ഇവര്‍ ഒളിവില്‍ പോയി. ഇവരുടെ ജാമ്യം റദ്ദു ചെയ്ത് വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.


സിഐടിയും പ്രവര്‍ത്തകരായ ഇവര്‍ പരോളില്‍ ഇറങ്ങിയ ശേഷം ശുഹൈബിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇതേവരെ ഒരാളെ മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു,.


ശുഹൈബ് വധത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്നാണ് കണ്ണൂര് ജില്ല സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്.


അക്രമികള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ചു പോലും പോലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ