General News

ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Thu, Feb 15, 2018

Arabianewspaper 295
ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ടു ആറു പേരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.


കോടഞ്ചേരി വേളംകോട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ജോസ്‌നി സിബി ചാക്കോയെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി ആക്രമിച്ചത്. ജനുവരി 28 നാണ് സംഭവം.


ജോസ്‌നിയുടെ അടിവയറ്റില്‍ തൊഴിയേറ്റതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിക്കുകയായിരുന്നു. ജോസ്‌നി നാലരു മാസം ഗര്‍ഭിണിയായിരുന്നു.


പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ കേസ് എടുക്കാതെ പോലീസ് ഒഴിഞ്ഞു മാറിയെന്നാണ് ആരോപണം. ഇതെതുടര്‍ന്ന് പോലീസ് സ്റ്റേഷനു മുന്നില്‍ ഇവരുടെ കുടുംബം സത്യഗ്രഹമിരിക്കുകയായിരുന്നു.


ലക്ഷം വീട് കോളനിയിലെ വീട്ടില്‍ കയറിയാണ് പ്രതിയും കൂട്ടരും ആക്രമണം നടത്തിയത്.


നവംബറില്‍ നീണ്ടകര പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ ആന്റണിയോ വില്യംസും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ത്സലീമ എന്ന യുവതിയുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ സിപിഎം പഞ്ചായത്ത് അംഗവും സുഹുത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ വന്ന് ഇടിക്കുകയായിരുന്നു.


സംഭവത്തെ തുടര്‍ന്ന കശപിശ ഉണ്ടായപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയായ തസ്ലീമയുടെ നാഭിക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു,  ഇവര്‍ മദ്യാപിച്ചിരുന്നു.പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ഇവര്‍ അക്രമണം അഴിച്ചു വിട്ടു,. രണ്ട് എസ്‌ഐമാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ