General News

സ്‌കൂളില്‍ വെടിവെപ്പ് ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടു

Thu, Feb 15, 2018

Arabianewspaper 162
സ്‌കൂളില്‍ വെടിവെപ്പ് ; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടു

സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പതിനേഴുകാരന്‍ നടത്തിയ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി നിക്കൊളാസ് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെയ്ക്കുകയായിരുന്നു.


19 വയസുകാരനായ നിക്കൊളാസിനെ അച്ചടക്കത്തിന്റെ പേരിലാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. ക്രിമിനല്‍ കുറ്റം ചാര്‍ത്തിയ നിക്കളൊസ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാന്‍ ഇരിക്കെയാണ് ബുധനാഴ്ച കൂട്ടക്കുരുതിക്ക് മുതിര്‍ന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പുകളില്‍ ഒന്നായി ഇത് മാറി.


സ്‌കൂളിനു പുറത്ത് വെച്ച് തന്നെ മൂന്നു പേരെ വെടിവെയ്ച്ച ശേഷം, ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.


ബുധാഴ്ച രാവിലെയാണ് സംഭവം. ഫ്‌ളോറിഡയിലെ മാര്‍ജൊി സ്റ്റോണ്‍മാന്‍ ഡൗഗലസ് ഹൈ സ്‌കൂളിലാണ് കരളു പിളര്‍ക്കുന്ന ക്രൂരത അരങ്ങേറിയത്. അക്രമിയായ വിദ്യാര്‍ത്ഥി എത്തി നിരപരാധികളായ കുട്ടികളെ വെടിവെയ്ക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. കുട്ടികള്‍ വാവിട്ടു കരയുന്നതും അലമുറയിടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്.


ആയുധ നിയന്ത്രണം ഇല്ലാത്ത അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിവെപ്പ് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. തോക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ച് സെനറ്റര്‍മാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് ഈ കൂട്ടക്കുരുതി,.


Tags : Florida 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ