General News

സിപിഎം ഭീകര രാഷ്ട്രീയ പാര്‍ട്ടി -കുമ്മനം

Thu, Feb 15, 2018

Arabianewspaper 109
സിപിഎം ഭീകര രാഷ്ട്രീയ പാര്‍ട്ടി -കുമ്മനം

കേരളത്തില്‍ സിപിഎം നിയമസവിധാനം തകര്‍ത്ത് മനുഷ്യവകാശ ധ്വസംനങ്ങള്‍ വ്യാപകമായി നടത്തുകയാണ് ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഇതിനെല്ലാം ചുക്കാന്‍ പിടിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു,.


ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 13 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് അഞ്ചോളം കൊലപാതകങ്ങള്‍ നടന്നു.


മുഖ്യമന്ത്രി വിളിക്കുന്ന സമാധാന യോഗങ്ങള്‍ക്കു തൊട്ടു പിന്നാലെ കൊലപാതകം നടക്കുന്നു. സിപിഎം തേര്‍വാഴ്ചയാണ് കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കണ്ണൂരില്‍ വെട്ടിക്കൊന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മൗനമാണ്. ഹരിയാനയില്‍ ജുനൈദ് എന്ന യുവാവിനെ കൊല ചെയ്തപ്പോള്‍ പത്തു ലക്ഷവുമായി പോയ പിണറായി സ്വന്തം ജില്ലയിലെ ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ ഇതിനെ അപലപിക്കാനോ കൊലനടത്തിയ പ്രവര്‍ത്തകരെ തള്ളിപ്പറയാനോ പാര്‍ട്ടി.യില്‍ നിന്നും പുറത്താക്കാനോ തുനിയാത്തതെന്ന് കുമ്മനം ചോദിച്ചു.


കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ തൊഴിച്ച് ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പാര്‍ട്ടി എന്തു നടപടി എടുത്തുവെന്നും അവാര്‍ഡ് തുക നല്‍കാന്‍ ഹരിയാനയില്‍ പോയ സംസ്‌കാരിക നായകര്‍ ഇവിടെ നടക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണെന്നും കുമ്മനം പറഞ്ഞു,


ഗുജറാത്തില്‍ ഗര്‍ഭിണിയെ ശൂലം കുത്തിെക്കൊന്നുവെന്ന് പ്രചരിപ്പിച്ചവര്‍ ഇവിടെ നടന്ന പൈശാചിക ആക്രമണത്തെ കുറിച്ച് മിണ്ടുന്നില്ല. സമസ്ത മേഖലകളിലും സര്‍ക്കാര്‍ പരാജയമാണ്. ജീവനക്കാരുടെ പെന്‍ഷന്‍ കൊടുക്കാന്‍ പോലും പാടുപെടുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന വ്യാജേന സ്വകാര്യ ബസ് ഉടമകള്‍ക്കായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു. ജനദ്രോഹ നയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കുമ്മനം പറഞ്ഞു,.


ബിജെപി നടത്തുന്ന വികാസ് യാത്ര എറണാകുളം ജില്ലയില്‍ പര്യടനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് കുമ്മനം മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ