General News

പിണറായിയുടേത് അവസാന ഇടതു സര്‍ക്കാരാകുമെന്ന് ചെന്നിത്തല

Wed, Feb 14, 2018

Arabianewspaper 143
പിണറായിയുടേത് അവസാന ഇടതു സര്‍ക്കാരാകുമെന്ന് ചെന്നിത്തല
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ അക്രമം ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി നേതാക്കള്‍ക്കെതിരെ വധ ഭീഷണി ഉയരുകയും ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച ആര്‍എംപിയും കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിച്ച എടച്ചേരി പോലീസ് സ്റ്റേഷണു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമശേ ചെന്നിത്തല.

ആര്‍എംപിയും യുഡിഎഫും സംയുക്തമായി സിപിഎം അക്രമങ്ങള്‍ക്കെതിരെ ഒരുമിക്കുകയായിരുന്നു. യുഡിഎഫിലേക്ക് ഇല്ലെന്ന് ഇതിനു മുമ്പ് പറഞ്ഞ ആര്‍എംപി നയത്തില്‍ അയവു വരുത്തുന്നതായാണ് സൂചന.

ഒഞ്ചിയത്ത് വീണ്ടും സിപിഎം പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ആര്‍എംപി ആരോപിച്ചു, ഓര്‍ക്കട്ടേരിയിലെ ആര്‍എംപി ഓഫീസിനു നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെയാണ് ധര്‍ണ നടത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോാല്‍, ടി സിദ്ദിഖ്, ആര്‍എംപി നേതാക്കളായ കെ കെ രമ, എന്‍ വേണു എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ