General News

കള്ള സത്യാവാങ് മൂലം : കോടിയേരിക്കെതിരെ ബിജെപി

Wed, Feb 14, 2018

Arabianewspaper 192
കള്ള സത്യാവാങ് മൂലം : കോടിയേരിക്കെതിരെ ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വത്തു വിവരം നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചു വെച്ച് ക്രമക്കേട് നടത്തിയെന്ന് ബിജെപി.


2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പല സ്വത്തുവകകളും കാണിച്ചിരുന്നില്ല. 2015 ല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നല്‍കിയ സത്യവാങ് മൂലത്തിലും വന്‍ ക്രമക്കേട് കാട്ടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.


2011 ല്‍ കോടിയേരി 4.5 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ സ്വത്തു ഉപയോഗിച്ച് 2009 ല്‍ ബാങ്കില്‍ നിന്ന് 18 ലക്ഷത്തിന്റെ വായ്പ ഭാര്യയുടെ പേരില്‍ എടുത്തിരുന്നു. എന്നാല്‍. ഇക്കാര്യം സത്യവാങ് മൂലത്തില്‍ മറച്ചു വെച്ചു, ബാങ്കില്‍ നിന്നും വിനോദിനി ബാലകൃഷ്ന്‍ വായ്പ എടുത്തതിന്റെ രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ട്.


തുടര്‍ന്ന് 2014 ല്‍ ഈ സ്ഥലം വിറ്റത് 45 ലക്ഷം രൂപയ്ക്കാണ്. പക്ഷേ, 2015 ല്‍ നല്‍കിയ സത്യവാങ്ങ് മൂലത്തില്‍ ഈ തുകയെ കുറിച്ച് മിണ്ടാട്ടമില്ല. ഇതിനു ശേഷം ഈ സ്ഥാലത്തിനു സമീപമുള്ള ഒരു സ്ഥലം ബിനിഷ് കോടിയേരി വാങ്ങിച്ചതാകട്ടെ 5.75 ലക്ഷം രൂപയ്ക്ക് എന്നാണ് ആധാരത്തിലുള്ളതെന്നും ആറു മാസം വരെ ശിക്ഷ ലഭിക്കാവുന്ന ക്രമിനല്‍ കുറ്റമാണ് കോടിയേരി ചെയ്തിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ