General News

ചെങ്ങന്നൂരില്‍ ബിഡിജെഎസ് ബിജെപിയൊടൊപ്പം -കുമ്മനം

Wed, Feb 14, 2018

Arabianewspaper 194
ചെങ്ങന്നൂരില്‍ ബിഡിജെഎസ് ബിജെപിയൊടൊപ്പം -കുമ്മനം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ബിഡിജെഎസ് പ്രവര്‍ത്തിക്കുമെന്നും അഭിപ്രായ ഭിന്നതകള്‍ നീങ്ങിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


എന്‍ഡിഎ യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎയ്ക്കു വേണ്ടി ബിജെപി സ്ഥാനാര്‍ത്ഥി ആകും മത്സരിക്കുക. എന്നാല്‍, പി എസ് ശ്രീധരന്‍ പിള്ളയാണോ മത്സരിക്കുന്നതെന്ന് പിന്നീിട് തീരുമാനിക്കുമെന്നാണ് കുമ്മനം പറഞ്ഞത്.


നേരത്തെ, ബിജെപിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിച്ചെന്ന് കു്മ്മനത്തോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ബിഡിജെസ് ചെയര്‍മാന്‍ തുഷാര്‍ വെഴള്ളാപ്പള്ളി പറഞ്ഞു,. ഫെബ്രുവരി 19 ന് ആലപ്പുഴ ജില്ല എന്‍ഡിഎ സമ്മേളനവും മാര്‍ച്ച് നാലിന് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക യോഗവും നടക്കുമെന്ന് കുമ്മനം പറഞ്ഞു.


മറ്റു ഘടക കക്ഷി നേതാക്കളഉം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും മത്സരിച്ച പി എസ് ശ്രീധരന്‍ പിള്ള തന്നെയാകും ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുക എന്ന സൂചനയുണ്ട്. എന്നാല്‍, ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയക കമ്മറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നാണ് കുമ്മനം അറിയിച്ചത്.


നേരത്തെ, ബിഡിജെസ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ലെന്നും ബിഡിജെഎസ് ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റി നേതാക്കള്‍ പറഞ്ഞിരുന്നു.


ബിഡിജെഎസിന് വാഗ്ദാനം ചെയ്ത പോസ്റ്റുകള്‍ ഒന്നും ഇതേവരെ ലഭിക്കാത്തതിനാലാണ് ബിജെപിയുമായി വിഘടിച്ചു നില്‍ക്കാന്‍ വെള്ളാപ്പള്ളിയും സംഘവും തീരുമാനിച്ചത്. നേരത്തെ, വേങ്ങര ഉപതിരഞ്ഞെടുപ്പു സമയത്തും സമാനമായ രീതിയില്‍ ബിഡെജെഎസ് വിമതസ്വരം ഉയര്‍ത്തിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ