General News

മോഡി കെയറില്‍ പങ്കാളിയാകില്ല -മമത ബാനര്‍ജി

Wed, Feb 14, 2018

Arabianewspaper 198
മോഡി കെയറില്‍ പങ്കാളിയാകില്ല -മമത ബാനര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് എന്ന മെഡിക്കല്‍ ഇന്ഷുറന്‍സ് പദ്ധതിയില്‍ ബംഗാള്‍ ചേരില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സൂചന നല്‍കി.


സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ അരക്കോടി പേരെ ഉള്‍പ്പെടുത്തി സമാനമായ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നും വീണ്ടുമൊരു ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആവശ്യമില്ലെന്നും മമത പറയുന്നു.


കേന്ദ്ര പദ്ധതിയില്‍ 40 ശതമാനം സംസ്ഥാനങ്ങളുടെ സംഭാവനയായിട്ടാണ് വരിക. ബംഗാള്‍ മാറിയതിനു പിന്നാലെ മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ പദ്ധതിയില്‍ നിന്നും മാറുമെന്ന സൂചനകളുണ്ട്.


കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കും മുമ്പ് ബംഗാള്‍ സര്‍ക്കാര്‍ ഇതു നടപ്പിലാക്കിക്കഴിഞ്ഞു. മുന്‍ സിപിഎം സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് വരുത്തി വെച്ച കടങ്ങളുടെ ഭാഗമായി 48,0000 കോടി രൂപ പ്രതിവര്‍ഷം തിരിച്ചടയ്ക്കുകയാണ് എങ്കിലും തങ്ങള്‍ മിച്ച വെച്ചം പണം കൊണ്ട് പാവങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി


പത്തു കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ ബില്ലുകള്‍ റീ ഇംേബഴ്‌സ് ചെയ്യുന്ന പദ്ധതി കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


കേന്ദ്രത്തിന്റെ പദ്ധതി നടപ്പിലാകുമെന്ന് സംശയമാണെന്നും മമത പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ