General News

പ്രിയ വാര്യരുടെ മാണിക്യ മലരായ പൂവിനെതിരെ ഹൈദരബാദില്‍ സൈബര്‍ കേസ്

Wed, Feb 14, 2018

Arabianewspaper 178
പ്രിയ വാര്യരുടെ മാണിക്യ മലരായ പൂവിനെതിരെ ഹൈദരബാദില്‍ സൈബര്‍ കേസ്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനവും രംഗങ്ങളും മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാട്ടി ഹൈദരബാദിലെ ഒരു സംഘമാളുകള്‍ പോലീസില്‍ പരാതി നല്‍കി.


ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ക്കെതിരയാണ് കേസ്. പരാതി ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍, എങ്ങിനെയാണ് മത വികാരം വ്രണപ്പെട്ടതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നില്ലെന്നും ഇതിനുള്ള തെളിവു നല്‍കിയില്ലെന്നും പോലീസ് പറയുന്നു.


മലയാള ഗാനത്തിന്റെ പരിഭാഷ തേടി ഹൈദരാബ്ദ് പോലീസ് ചില മലയാളികളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍,. ഭക്തിരസമുള്ള ഗാനത്തിലെ രംഗങ്ങള്‍ ഇസ്ലാമിക വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നുമാണ് പരാതി. ഗാനരംഗം മുഹമദ് നബിയെ അവഹേളിക്കുന്നുവെന്നാണ് ഇവരുടെ പരാതി.


വീഡിയോ ഇന്റര്‍നെറ്റില്‍ വ്രൈറലായതോട പ്രിയയും ഗാനവും സംസാരവിഷയമായി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ