General News

വാലന്റെന്‍സ് ഡേ ആഘോഷം ; എറണാകുളം ലോകോളേജില്‍ സംഘര്‍ഷം

Wed, Feb 14, 2018

വാലന്റെന്‍സ് ഡേ ആഘോഷം ;  എറണാകുളം ലോകോളേജില്‍ സംഘര്‍ഷം

പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ ക്ലാസില്‍ കയറ്, പ്രണയിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഞങ്ങളൊടൊപ്പം വരാം .


വനിതാ കോളേജിലേക്ക് പനിനീര്‍പ്പൂക്കളുമായി പ്രണയ യാത്ര നടത്തിയ വിദ്യാര്‍ത്ഥികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, വനിതാ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥിതി വഷളാകുമെന്ന് കണ്ട് പോലീസിനെ വിളിച്ചു.
എറണാകുളത്ത് രണ്ടു കോളേജുകളില്‍ വലൈന്റന്‍സ് ഡേ ആഘോഷത്തിന്റെ പേരിലാണ് ക്ലാസുകള്‍ മുടങ്ങിയത്.


എറണാകുളം സെന്റ് തേരാസസ് കോളേജിലേക്ക് സമീപത്തെ ലോകോലേജിലെ വിദ്യാര്‍ത്ഥികളാണ് പ്രണയാഭ്യാര്‍ത്ഥനയുമായി എത്തിയത്. ഇതിനെ തുടര്‍ന്ന് സെന്റ് തേരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ പോലീസ് സഹായം തേടുകയായിരുനന്നു.


നിരവധി വിദ്യാര്‍ത്ഥികള്‍ പ്രകടനമായി ഇറങ്ങിയതോടെ പോലീസ് ഇവരെ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പോലീസ് സംയമനം പാലിച്ചു.


കഴിഞ്ഞ വര്‍ഷം വാലൈന്റ്‌സ് ദിനം ആഘോഷിക്കാന്‍ മറൈന്‍ ഡ്രൈവില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ശിവസേനയുടെ നേതൃത്വത്തില്‍ ചിലര്‍ വിരട്ടി ഓടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ