General News

എല്‍ഡിഎഫിന്റെ 21 മാസം 21 രാഷ്ട്രീയ കൊലപാതകങ്ങള്‍,

Wed, Feb 14, 2018

Arabianewspaper 208
എല്‍ഡിഎഫിന്റെ  21 മാസം  21 രാഷ്ട്രീയ കൊലപാതകങ്ങള്‍,

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 21 മാസം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് നടന്നത് ഒരോ മാസവും ഒരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീതം. ഇതില്‍ ഭൂരിഭാഗം കൊലപാതകങ്ങളും അരങ്ങേരിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ കണ്ണൂരിലാണ്.


യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തോടെ ഇടവേളയ്ക്കു ശേഷം കണ്ണൂരില്‍ കോണ്‍ഗ്രസ് -സിപിഎം സംഘര്‍ഷത്തിന് തുടക്കമിട്ടിരിക്കുകയാണ്.


സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ ഇതര പാര്‍ട്ടിക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ഇത്രയും അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ആശയ പരമായി വ്യത്യാസമുള്ളവരെ ഉന്‍മൂല നാശം വരുത്തുന്ന കമ്യൂണിസ്റ്റ് നയമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.


ചുവപ്പ് ഭീകരതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി ഇതിനെ പിന്തുണച്ച് രംഗത്ത് വന്നു.


യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ചോര നിലത്തു വീഴും വരെ രമശേചെന്നിത്തലയ്ക്ക് കാത്തിരിക്കേണ്ടിവന്നു ഇക്കാര്യം മനസിലാക്കാനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


കാസര്‍കോട് സിപിഎം പ്രവര്‍ത്തകര്‍ വധ ഭീഷണി മുഴക്കുന്നതായി ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ത്ഥിച്ചത് കഴിഞ്ഞ ദിവസമാണ്. അശിനി സുകുമാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയാും ചെയ്തിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത തന്റെ പിതാവ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സിപിഎം നേതാക്കള്‍ വധ ഭീഷണിയുമായി രംഗത്ത് വന്നതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ഏതു നിമിഷവും തന്റെ പിതാവ് കൊല്ലപ്പെട്ടേക്കാമെന്നാണ് അശ്വിനി പറയുന്നത്.


കുറച്ചു നാള്‍ മുമ്പ് കൊല്ലത്ത് വെച്ച് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ സിപിഎം പ്രഞ്ചായത്ത് അംഗത്തൈ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ബഹളം ഉണ്ടാക്കുകയും രണ്ടു പോലീസു കാരെ ആക്രമിക്കുകയും ചെയ്തു.


വനിത സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ ഇയാളുടെ വാഹനം ചെന്ന് ഇടിക്കുകയായിരുന്നു,. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് സംഘര്‍ഷം ഉണ്ടായത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അടിവയറ്റില്‍ തൊഴിക്കുകയാണ് ഉണ്ടായതെന്ന് തസ്ലീമ (21) എന്ന സ്ത്രീയുടെ പരാതിയില്‍ പറയുന്നു. സിപിഎം പ്രാദേശിക നേതാവും നീണ്ടകര ഏഴാം വാര്‍്ഡ് അംഗവുമായ ആന്റണിയോ വില്യംസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


പതിവുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് പോയപ്പോഴാണ് യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചത്. പോലീസ് സ്റ്റേഷനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയും സിപിഎമ്മാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി ആണെന്നും ഇയാള്‍ എസ് ഐയെ ഓര്‍മിപ്പിച്ചു., ഗ്രേഡ് എസ് ഐമാരായ ജയലാല്‍, സത്യരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരേയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു.


സ്റ്റേഷനില്‍ എത്തിയ ശേഷമുള്ള ഇയാളുടെ പരാക്രമം പോലീസുകാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നാണ് താന്‍ മദ്യപിച്ചതെന്നും പോലീസ് പുറത്തു വിട്ട വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഇതിനു സമാനമായ സംഭവമാണ് കോഴിക്കോട് കോടഞ്ചേരിയില്‍ ഉണ്ടായത്, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗര്‍ഭിണിയുടെ നാഭിക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. എന്നാല്‍, പ്രതികള്‍ക്കു വേണ്ടി പോലീസ് കേസ് ഒതുക്കാനാണ് മുന്നിട്ടിറങ്ങിയതെന്ന് ആരോപണമുണ്ട്.


സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്നതിന്റെ ഹുങ്ക് സാധാരണ പ്രവര്‍ത്തകരും നേതാക്കളും എല്ലാവരും പുറത്തെടുക്കുകയാണെന്നും ഇതുമൂലം പൊതുജനങ്ങള്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും ജീവനില്‍ ഭയം ഉണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. കണ്ണൂരില്‍ .യുവാവിനെ കൊലപ്പെടുത്തിയ സംഭവം വലിയ പ്രാധാന്യത്തോടയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കിയതെന്നതും സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്. കേരള നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ദേശീയ നേതൃത്വത്തിന് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി ഉണ്ടെന്നാണ് സൂചന.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ