General News

മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല, ആര്‍എസ്എസ് നിയന്ത്രണത്തില്‍ -രാഹുല്‍

Tue, Feb 13, 2018

Arabianewspaper 137
മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല, ആര്‍എസ്എസ് നിയന്ത്രണത്തില്‍ -രാഹുല്‍
നരേന്ദ്ര മോഡി മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ആര്‍എസ്എസ് നിയോഗിച്ചവരാണ് മന്ത്രാലയങ്ങളില്‍ ഉള്ളതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഒരോ മന്ത്രിമാര്‍ക്കും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യുട്ടി എന്ന പേരില്‍ ഒരാളുണ്ട്.. ആര്‍എസ്എസ് നിയോഗിച്ചവരാണ് മന്ത്രിമാരെ ഭരിക്കുന്നത്. രാജ്യത്തെ ഒരോ സ്ഥാപനങ്ങളും ആര്‍എസ്എസ് പിടിച്ചെടുക്കുകയാണ്. സംഘപരിവാറിന്റെ പദ്ധതിയാണ് ഇതിനു പിന്നില്‍., നോട്ട് നിരോധനം മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന ഒരോ പദ്ധതിയും ആര്‍എസ്എസ് ത്വാതികര്‍ ഉപദേശിച്ചു കൊടുക്കുന്നതാണ്.

നോട്ടു നിരോധനത്തിനുള്ള ഉപദേശം സര്‍ക്കാരിന് നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്കറിയുമോ, റിസര്‍വ് ബാങ്കല്ല, ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അല്ല, ധമന്ത്രാലയത്തിലെ ആരുമമല്ല,. പക്ഷേ, ആര്‍എസ്എസിന്റെ ഒരു താത്വികാചാര്യനാണ് ഇത് നല്‍കിയത്. രാഹുല്‍ പറഞ്ഞു.

കര്‍ണാടകയില്‍ കഴിഞ്ഞ നാലു ദിവസമായി നടത്തിയ ജനാശിര്‍വാദ .യാത്രയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ആര്‍എസ്എസ് ആശയം പ്രധാനന്ത്രിക്ക് നല്‍കുന്നു പ്രധാനമന്ത്രി ഈ ആശയം നടപ്പിലാക്കുന്നു രാഹുല്‍ പറഞ്ഞു, നോട്ടു നിരോധനം ദുരന്തമായിരിക്കുമെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാമായിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമെ ഇത്‌കൊണ്ട് പ്രയോജനം ഉണ്ടാകു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ