General News
പോലീസിനു മുന്നില്‍ ഗുണ്ട ബിനു കീഴടങ്ങി.
Tue, Feb 13, 2018


ചെന്നൈയില്‍ ഗുണ്ടാത്തലവന് കൊടുവാള് ഉപയോഗിച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച സംഭവത്തിലെ ഗുണ്ട ബിനു പോലീസിനു മുന്നില്‍ കീഴടങ്ങി. നലോളം കൊലക്കേസില്‍ പ്രതിയായ ബിനു കൂടെയുള്ള 75 ഓളം ഗുണ്ടകള്‍ അകത്തായതോടെയാണ് കീഴടങ്ങിയത്.
കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസുമായി ധാരണയിലെത്തി കീഴടങ്ങിയത്. 75 ഓളം ഗുണ്ടകളെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും ബിനുവും മറ്റു പത്തോളം പേരും ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കഴിഞ്ഞ ആറിന് ചെന്നൈയ്ക്ക് സമീപം ഒരു വര്‍ക്ക് ഷോപ്പിലാണ് നഗരത്തിലെ 90 ശതമാനം ഗുണ്ടകളും ഒത്തു ചേര്‍ന്ന മലയാളി കൂടിയായ ബിനുവിന്റെ ജന്മദിനം ആഘോഷിച്ചത്.
ആഘോഷ പരിപാടിക്ക് പോകുകയായിരുന്ന ഒരു ഗുണ്ടയെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. ഇതോടെയാണ് വിവരം പോലീസിനു അറിയാന്‍ കഴിഞ്ഞത്. ബിന്നി പാപ്പച്ചന് എന്ന തൃശൂര്‍ സ്വദേശിയാണ് ബിനു എന്ന പേരില്‍ ചെന്നൈ നഗരത്തില്‍ ക്വട്ടേഷന്‍ പണികളുമായി അരങ്ങു വാണ്ത.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി

Latest News Tags
Advertisment