General News

കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

Tue, Feb 13, 2018

Arabianewspaper 320
കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴയില്‍ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു, കിണര്‍ വൃത്തിയാക്കാനിറങ്ങിയ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്.


സ്വകാര്യ സ്ഥാപനത്തിന്റെ പുരയിടത്തിലുണ്ടായിരുന്ന പഴയ കിണര്‍ വൃത്തിയാക്കാനിറങ്ങിയ ഇരുവരും ബോധം കെട്ടു വീണു. കൂടെയുണ്ടായിരുന്ന ചിലരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരാളുടെ നില ഗുരുതരമാണ്. ഇതിനുള്ളില്‍ കുഴല്‍ കിണര്‍ കുത്താനൊരുങ്ങുമ്പോള്‍ വിഷവാതകം ഉയര്‍ന്നു വരികയായിരുന്നുവെന്നും പറയപ്പെടുന്നു.


കുറച്ചു നാളായി ഉപയോഗിക്കാതെ കിടന്ന കിണറ്റില്‍ വിഷവാതകങ്ങള്‍ പോലും ഉണ്ടാകുക സാധരണമാണ്.

Tags : water wll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ