General News

വോട്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനവുമായി ബിജെപി

Tue, Feb 13, 2018

Arabianewspaper 339
വോട്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനവുമായി ബിജെപി

ത്രിപുര തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ വാഗ്ദാന പെരുമഴയുമായി ബിജെപിയുടെ തിരഞ്ഞെടുപ്പു പത്രിക. പ്രത്യേത സാമ്പത്തിക മേഖലകള്‍ മുതല്‍ സ്മാര്‍ട് ഫോണ്‍ വരെയാണ് വാഗ്ദാനം.


എു്ന്നാല്‍, ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കത്തത് ചൂണ്ടിക്കാട്ടി സിപിഎം എതിര്‍ പ്രചാരണവുമായി രംഗത്തുണ്ട്.


ത്രിപുരയ്ക്കു വേണ്ടിയുള്ള മാര്‍ഗ രേഖയാണിതെത്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറയുന്നു. ഒരോ കുടുംബത്തിലും ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയും വാഗ്ദാനങ്ങളുടെ കൂട്ടത്തിലുണ്ട്.


യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കും. ഫെബ്രുവരി 18 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ സിപിഎമ്മിന് മുഖ്യ എതിരാളിയായി ബിജെപി ഉയര്‍ന്നു വന്നിട്ടുണ്ട്. 


ബിരുദ തലം വരെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യ വിജ്യാഭ്യാസവും വാഗ്ദാനത്തിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്‌കെയിലില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളം തുടങ്ങിയ മോഹന വാഗ്ദാനങ്ങളും ബിജെപി നല്‍കുന്നു. ഒരോ നിയോജക മണ്ഡലത്തിലും കുറഞ്ഞത് ഒരു സര്‍ക്കാര്‍ കോളേജ് സ്ഥാപിക്കും. ജില്ലകളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി. എയിംസ് ഹോസ്പിറ്റല്‍ എന്നിവയും വാഗ്ദാനങ്ങളില്‍ ഉണ്ട്.


ത്രിപുരയിലെ മുന്‍ ഭരണാധികാരികളായ രാജവംശത്തിന്റെ ചരിത്രം സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും. അഗര്‍ത്തല വിമാനത്താവളത്തിന് രാജ് ബീര്‍ ബിക്രം കി,ാേര്‍ മാണിത്യയുടെ പേരു നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും ഉണ്ട്.


തൊഴിലാളികളെ കൈയ്യിലെടുക്കാന്‍ ദിവസക്കൂലി 340 രൂപയാക്കുമെന്നും സാമൂഹ്യ സുരക്ഷ പദ്ധതികളിലൂടെ ജന്‍ധന്‍ അക്കൗണ്ടില്‍ പ്രതിമാസം രണ്ടായിരം രൂപ എത്തിക്കുമെന്നും വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നു.


വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരേയും എല്ലാം രംഗത്തിറക്കി കാടിളക്കിയുള്ള പ്രചരണമാണ് ത്രിപുരയില്‍ നടക്കുന്നത്. എന്നാല്‍, സിപിഎം കോലാഹലങ്ങളിലാതെ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ മാത്രം രംഗത്ത് ഇറക്കിയാണ് തിരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്. സിപിഎം പൊളിറ്റ് ബ്യോറോ അംഗം ബൃന്ദ കാരാട്ടാണ് സിപിഎം ദേശീയ നേതൃത്വത്തെ പ്രതിനിധികരിച്ച് ത്രിപുരയില്‍ ഉള്ളത്.


ലാളിത്യം മുഖമുദ്രമായ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മാത്രം മതി ത്രിപുരയില്‍ തങ്ങള്‍ക്ക് വിജയിക്കാനെന്നും കഴിഞ്ഞ 25 വര്‍ഷമായുള്ള ഭരണം ഇതിന് തെളിവാണെന്നും സിപിഎം പറയുന്നു.


രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണെന്ന് അടുത്തിടെ അദ്ദേഹത്തിന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.


 


അതേസമയം, ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിക്കുകയാണെന്നും പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ കാണാതിരിക്കുന്നത് ഇതുമൂലമാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു,.


കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ രഹസ്യ ധാരണയാണുള്ളത്. കോണ്‍ഗ്രസിനെ പ്രചരണ രംഗത്ത് കാണാനേയില്ല. ദേശീയ നേതാക്കളൊന്നും ഇവിടെ എത്തുന്നില്ല. രാഹുല്‍ ഗാന്ധി കര്‍ണാടകയിലാണ്. ത്രിപുരയില്‍ നിന്നും ്അദ്ദേഹം മാറി നില്‍ക്കുന്നു. ഇത്തരത്തില്‍ സിപിഎമ്മിനെ സഹായിച്ചാലും ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും ഷാ പറഞ്ഞു. 2013 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം ഒരു ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. അഞ്ചു വര്‍ഷം കൊ്ണ്ട് മൂുന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് പറയാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിക്കുന്നു.


അറുപതംഗ നിയസഭയില്‍ 2013 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 49 ഉം സിപിഐക്ക് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു,. കോണ്‍ഗ്രസിന് പത്തു സീറ്റുകളില്‍ വിജയം നേടാനായി.,


ഇക്കുറി സിപിഎം 57 സീറ്റുകളില്‍ മത്സരിക്കും. ഘട്ക കക്ഷിയായ സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍എസ്പി എന്നിവര്‍ ഒരോ സീറ്റുകളിലും മത്സരിക്കും. അറുപതു സീറ്റുകളില്‍ ബിജെപി 51 സീറ്റുകളിലും മത്സരിക്കുന്നു. ഒമ്പതിടത്ത് സഖ്യ കക്ഷിയായ ഐപിഎഫ് ടി എന്ന പാര്‍ട്ടിയും മത്സരിക്കുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ