OMG News

കാണാതാകുന്ന പൂച്ചകള്‍ ആവി പറക്കുന്ന മട്ടന്‍ കറിയാകുന്നു

Tue, Feb 13, 2018

Arabianewspaper 1116
കാണാതാകുന്ന പൂച്ചകള്‍ ആവി പറക്കുന്ന മട്ടന്‍ കറിയാകുന്നു

ചെന്നൈയില്‍ വളര്‍ത്തു പൂച്ചകളെ കാണാതാകുന്നതായി വ്യാപക പരാതി ഉയരുന്നതിനിടെയാണ് മൃഗസ്‌നേഹികള്‍ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിഞ്ഞത്.


ആനിമല്‍ വെല്‍ഫയര്‍ സന്നദ്ധ സംഘടനയാണ് വളര്‍ത്തു പൂച്ചകള്‍ക്ക് ജിപിഎസ് ബട്ടണുള്ള കോളറുകള്‍ ഘടിപ്പിച്ത്. ഇതിനെ തുടര്‍ന്ന് കാണാതായ പൂച്ചകളുടെ ലൊക്കേഷന്‍ തിരഞ്ഞു ചെല്ലുമ്പോള്‍ വഴിയരികിലെ ധാബകളിലാണ് ഇത് അവസാനിക്കുന്നതെന്ന് കണ്ടെത്തി.


നാടോടി സംഘമാണ് പൂച്ചകളെ തട്ടിയെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍, നരികോരവാസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘം മത്സ്യം പിടിച്ചും മറ്റുമാണ് ജീവിക്കുന്നത്.


എന്നാല്‍, നഗരത്തില്‍ ഇവര്‍ പൂച്ചപ്പിടിയന്‍മാരായി മാറുന്നു,. കയ്യിലുള്ള സഞ്ചിയിലേക്ക് പൂച്ചയെ വാരിയെടുത്ത് ഇട്ട് നടന്നകലുന്ന ഇവരെ ചില സിസിടിവി ക്യാമറകളും കുടുക്കി.


പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ചെന്നൈ ഘടകം ചെയര്‍മാന്‍ ഡോ ഷിരാനി പെരേയ്ര സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. നാല്‍പതു പേരടങ്ങിയ സംഘത്തെ പോലീസ് സഹായത്തോടെ രൂപികരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് നരികോരവാസ് താമസിക്കുന്ന കോളനികളില്‍ നിന്ന് കൂട്ടിലടച്ച പൂച്ചകളെ കണ്ടെത്തിയത്. അര്‍ദ്ധ രാത്രി കഴിഞ്ഞും പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് ഇവര്‍ പൂച്ചപിടിത്തത്തിനായി ഇറങ്ങുന്നത്.


പൂച്ചകളെ പിടിക്കാനുള്ള വലയുമായാണ് ഇവര്‍ നടക്കുക. വിദേശ മദ്യ ബാറുകളുടെ സമീപമുള്ള തട്ടുകടകളിലാണ് ഇവര്‍ പൂച്ചകളെ വില്‍ക്കുന്നത്. ഇവിടെ പൂച്ചയിറച്ചി മട്ടണായി മാറും. ചിലര്‍ ഇറച്ചിയായി കൊണ്ടു വന്നു നല്‍കും ഇതിന് വില കൂടുതലാണ്. പൂച്ചകളെ തിളച്ച വെള്ളത്തില്‍ മുക്കിയാണ് കൊല്ലുന്നത്.


പൂച്ചകളുടെ ഇറച്ചി കഴിക്കുന്നവരാണ് ഈ നാടോടി സംഘങ്ങള്‍. ഇവരെ പുനരധിവസിപ്പിക്കാനും ജോലി മാര്‍ഗങ്ങള്‍ നല്‍കാനും നഗരസഭ മുന്നിട്ടിറങ്ങണമെന്നും പൂച്ചകളെ പിടിക്കുന്നും കൊന്നു തിന്നുന്നതും വളര്‍ത്തു മൃഗ സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും പോലീസ് പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ