General News

വസ്തുതര്‍ക്കം ; കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി

Mon, Feb 12, 2018

Arabianewspaper 334
വസ്തുതര്‍ക്കം ; കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി മൂക്കന്നൂരില്‍ വസ്തു ഭാഗം വെയ്ക്കുന്നതു സംബന്ധിച്ച് സഹോദരന്‍മാര്‍ക്കിടയില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് കൊലപാതകം. ശിവന്‍ , ഭാര്യ വത്സ മകള്‍ സ്മിത എന്നിവരെ ശിവന്റെ സഹോദരന്‍ ബാബുവാണ് വെട്ടിക്കൊലപ്പെടുത്തിയത്.


സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റു. ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തിങ്കളാഴ്ച വൈകീട്ട് അഞ്ചു മാണിയോടെയാണ് സംഭവം. ശിവന്റെ വീട്ടിലെത്തി വഴക്കിട്ട സഹേദരന്‍ ബാബു പൊടുന്നനെ കുടുംബാംഗങ്ങളെ വെട്ടുകയായിരുന്നു.


ശിവനെ വെട്ടിയത് കണ്ട് തടസം പിടിക്കാന്‍ എത്തിയവരെയാണ് ബാബു വെട്ടിവീഴ്ത്തിയത്. സഹോദരന്‍മാരായ അഞ്ചു പേരും അടുത്തടുത്താണ് താമസിച്ചിരുന്നത്. മരിച്ച ശിവനും ബാബുവും തമ്മില്‍ ദീര്‍ഘ നാളായി വഴക്കായിരുന്നു.


സംഭവത്തിനുശേഷം ബാബു ബൈക്കില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ