General News
ചൈന പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിക്ക് ഭൂകമ്പങ്ങള്‍ ഭീഷണി
Mon, Feb 12, 2018


പാക്കിസ്ഥാനും ചൈനയും സംയുക്തമായി നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിയിലെ നിര്‍ണായക ഇടമായ ഗ്വാദാര്‍ തുറുമുഖത്തിന് ഭൂകമ്പവും സുനാമിയും ഭീഷണി ഉയര്‍ത്തുന്നതായി ചൈനീസ് ഭൗമശാസ്ത്ര സംഘം.
മദ്ധ്വേഷ്യയിലെക്കുള്ള വാണിജ്യ വാതായനം എന്ന നിലയിലാണ് ചൈന ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഈ തുറുമുഖത്തെ കാണുന്നത്.
ഇവിടെ അടിക്കടിയുണ്ടാകുന്ന ഭൂകമ്പമാണ് ഇപ്പോള്‍ ചൈനയ്ക്ക് ആശങ്കയുണ്ടാക്കുന്നത്. നാല്പതു വര്‍ഷത്തേക്കാണ് ഈ തുറുമുഖം ചൈനയ്ക്ക് പാക്കിസ്ഥാന് പാട്ടത്തിന് നല്‍കിയിരിക്കുന്നത്.
മഖ്റാന്‍ ട്രഞ്ച് എന്ന ഭൂകമ്പ സാധ്യത കൂടിയ പ്രദേശവുമായുള്ള അടുപ്പമാണ് ഗ്വാദാറിന് വിനയാകുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ ഭൗമി ശാസ്ത്രജ്ഞര്‍ ട്രഞ്ചില്‍ പരീക്ഷണങ്ങളും സര്‍വ്വെയും നടത്തി.
ഈ പ്രദേശത്തെ ഭൂമിയുടെ സിടി സ്കാന്‍ എന്നു വിശേഷിപ്പിക്കാവുന്ന സര്‍വ്വെയാണ് നടത്തിയത്.
1945 ല്‍ 8.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാലായിരം പേര് കൊല്ലപ്പെട്ടിരുന്നു. വാണിജ്യത്തിന്റെ പേരില്‍ ചൈന തുറന്ന ഗ്വാദ്വാര് തുറുമുഖം യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കെതിരെ ചൈനയ്ക്ക് എളുപ്പത്തില്‍ യുദ്ധക്കപ്പലോ മുങ്ങിക്കപ്പലോ ഉപയോഗിച്ചു ആക്രമണത്തിന് സാധ്യമാകുന്ന ഇടമെന്ന രീതിയില്‍ വളരെ തന്ത്ര പ്രധാനമായ സ്ഥലമാണ് ഇത്.
എന്നാല്‍, ഇതിനോട് വളരെ അടുത്തായി ഇറാനിലെ ചാബ്ഹാര് തുറുമുഖം ഇന്ത്യ സമാനാമയ രീതിയില്‍ പാട്ടത്തിന് എടുത്ത് വികസിപ്പിച്ചത് ചൈനയ്ക്ക് തിരിച്ചടിയായി.
5200 കോടി യുഎസ് ഡോളര്‍ മുടക്കി ചൈന നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. പാക് അധിനി വേശ കാശ്മാരിലൂടെയാണ് സിപിഇസി എന്ന സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനം പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് ചൈനയ്ക്ക് പ്രതികൂലമായ റിപ്പോര്‍ട്ടുമായി ഭൗമശാസ്ത്രജ്ഞര്‍ രംഗത്തു വന്നിരിക്കുന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment