General News

ഇന്ത്യയും ഒമാനും എട്ടു കരാറുകള്‍ ഒപ്പുവെച്ചു

Mon, Feb 12, 2018

Arabianewspaper 141
ഇന്ത്യയും ഒമാനും എട്ടു കരാറുകള്‍ ഒപ്പുവെച്ചു


പ്രതിരോധ രംഗത്ത് ഉള്‍പ്പടെ എട്ടു മേഖലകളില്‍ സഹകരണത്തിനായി ഇന്ത്യയും ഒമാനും കരാറുകളില്‍ ഒപ്പുവെച്ചു.


ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശം എന്നീ മേഖലകളിലും കരാര്‍ ഒപ്പുവെച്ചു. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാന മന്ത്രി മോഡിക്ക് ഊഷ്മള വരവേല്‍പ്പാണ് ഒമാന്‍ ഭരണകൂടവും പ്രവാസികളും ഒരുക്കിയത്.


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖബൂസും മറ്റ് ഉന്നത നേതാക്കളും മോഡിക്ക് അത്താഴ വിരുന്ന് ഒരുക്കി. ഉഭയ കക്ഷി ചര്‍ച്ചകളും നടന്നു.


നേരത്തെ, സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ എത്തിയ വതിനയ്യായിരത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരെ മോഡി അഭിസംബോധന ചെയ്തു.


ഇരുരാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ, സ്‌പെഷ്യല്‍, സര്‍വീസ് ഓഫീഷ്യല്‍ പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്കോ വീസ ഇല്ലാതെ സന്ദര്‍ശിക്കാനുള്ള സൗകര്യവും നല്‍കുന്ന കരാര്‍ ഒപ്പിട്ടു.


 




Tags : Oman  india 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ