General News

റഷ്യന്‍ വിമാനം മോസ്‌കോയ്ക്ക് സമീപം തകര്‍ന്നു, 71 മരണം

Sun, Feb 11, 2018

Arabianewspaper 639
റഷ്യന്‍ വിമാനം മോസ്‌കോയ്ക്ക് സമീപം തകര്‍ന്നു, 71 മരണം

71 പേരുമായി പോയ റഷ്യന്‍ വിമാനം മോസ്‌കോയ്ക്ക് സമീപം തകര്‍ന്നുവീണതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. റഷ്യന്‍ വിമാനകമ്പനിയായ സരതോവ്ന്റെ വിമാനമാണ് തകര്‍ന്നത്.


65 യാത്രക്കാരും ആറു വിമാന ജോലിക്കാരുമാണ് ഉണ്ടായത്. മോസ്‌കോവിലെ ഡൊമമാഡിഡൊവോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് പത്തു മിനിട്ടിനിടെ വിമാനം തകര്‍ന്നു വീഴുകയായിയുന്നു.


മോസ്‌കോയില്‍ നിന്നും ഒര്‍സ്‌ക് നഗരത്തിലേക്കു പോയ വിമാനമാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശി.ഷ്ടങ്ങള്‍ കണ്ടെത്തിയതായും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.


വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം അറിവായിട്ടില്ല. ആന്റനൊവ് എഎന്‍ -148 വിമാനമാണ് തകര്‍ന്നു വീണത്. യുക്രയിനിന്റെ ആന്റനൊവ് കമ്പനിയാണ് ഈ വിമാനം നിര്‍മിച്ചത്. എയ്‌റോഫ്‌ളോട് എന്ന പ്രമുഖ വിമാനകമ്പനിയുടെ ആഭ്യന്തര സര്‍വ്വീസ് വിമാനക്കമ്പനിയാണ് സരതോവ് .



Tags : Moscow 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ