General News

കേരളം ആരോഗ്യ മേഖലയില്‍ ഒന്നാമത്. യുഡിഎഫ് ശ്രമഫലം -ചെന്നിത്തല

Sun, Feb 11, 2018

Arabianewspaper 186
കേരളം ആരോഗ്യ മേഖലയില്‍ ഒന്നാമത്. യുഡിഎഫ് ശ്രമഫലം -ചെന്നിത്തല

നീതി ആയോഗ് പുറത്തിറക്കിയ ഹെല്‍ത്ത് ഇന്‍ഡക്‌സില്‍ കേരളം ഒന്നാമത് എത്തിയത് യുഡിഎഫ് കാലത്തെ പരിശ്രമ ഫലമായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


2014-15 ലെ സ്ഥിതിവിവരക്കണക്ക് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. 2013 മുതലുള്ള സുസ്ഥിര വികസനത്തിന്റേയും കര്‍മപദ്ധതികളുടേയും ഗുണഫലമാണ് ഇത്. അന്നത്തെ ആരോഗ്യ നയത്തിനുള്ള ഗുഡ് സര്‍ട്ടിഫിക്കേറ്റാണ് ഇതിന് ഇപ്പോള്‍ ലഭിച്ചത്.


ഇടതു മുന്നണി അധികാരമേറ്റ ശേഷമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലം വരും വര്‍ഷങ്ങളില്‍ പ്രതിഫലിക്കും. രണ്ടു വര്‍ഷം കൊണ്ട് ആരോഗ്യമേഖല തകര്‍ന്ന അവസ്ഥയിലായി. നീതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയുടെ മേന്‍മയും ക്രഡിറ്റും മന്ത്രി കെ കെ ശൈലജ എല്‍ഡിഎഫ് കാലത്തെ ശ്രമഫലമാണെന്ന് അവകാശപ്പെട്ടു കണ്ടു. ഇത് ശരിയല്ല.


2014 -15 കാലഘട്ടത്തില്‍ യുഡിഎഫാണ് ഭരിച്ചിരുന്നത്. ഈ വര്‍ഷം അടിസ്ഥാന വര്‍ഷമായി എടുത്താണ് 2015-16 ലെ റാങ്കിംഗ് കണക്കാക്കിയത്. 2016 മെയ് മാസത്തിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ഈ അംഗീകാരം തട്ടിയെടുത്ത് ആരാന്റെ കുഞ്ഞിന്റെ രക്ഷിതാവ് ആകുകയാണ് ആരോഗ്യ മന്ത്രിയെന്നും ശൈലജയെന്നും ചെന്നിത്തല ആരോപിച്ചു,


എല്‍ഡിഎഫ് ആരോഗ്യ രംഗത്ത് തികച്ചും പരാജയമാണ്. കഴിഞ്ഞ ജൂണ്‍ -ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ പകര്‍ച്ചപ്പനി പിടിച്ചത് മരിച്ചത് 1500 പേരാണ്. പനി നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. യുഡിഎഫ് തുടങ്ങിവെച്ച പദ്ധതികള്‍ ഒന്നും തുടരുവാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. എന്നിട്ടും യുഡിഎഫ് കാലത്തെ നേട്ടത്തിന് അവകാശ വാദം ഉന്നയിക്കുന്നത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു,


 

Tags : Chennithala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ