General News

കേരള ബാങ്ക് പുതിയ ബാങ്കല്ല, സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തല്‍ മാത്രം -മുഖ്യമന്ത്രി

Sun, Feb 11, 2018

Arabianewspaper 185
കേരള ബാങ്ക് പുതിയ ബാങ്കല്ല,  -മുഖ്യമന്ത്രി

കേരള ബാങ്ക് എന്നത് പുതിയ ബാങ്കല്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ച് ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,


സഹകരണ ബാങ്കുകളുടെ ലയനമാണ് കേരള ബാങ്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ആശങ്കകള്‍ അസ്ഥാനത്താണെന്നും എട്ടാമത് സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടന യോഗത്തില്‍ പിണറായി പറഞ്ഞു.


സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് കേരള ബാങ്ക്. ഇത് ഒരു പുതിയ ബാങ്കല്ല. സഹകരണ ബാങ്കുകള്‍ ഇല്ലാതാകുകയുമില്ല. ചിതറിക്കിടക്കുന്ന ബാങ്കുകളെ ഒരുമിപ്പിച്ച് ഒരുകൂുടക്കീഴില്‍ കൊണ്ടുവരിക മാത്രമാണ് ലക്ഷ്യമെന്നും പിണറായി പറഞ്ഞു.


എന്നാല്‍, കേരള ബാങ്കിന്റെ ഘടന ഭരണ സംവിധാനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ഇതുവരെയായിട്ടും ഇതിനെ കുറിച്ച് സര്‍ക്കാര്‍ വിശദമായ ഒരു വിവരണം നല്‍കിയിട്ടില്ലെന്നും സഹകാരികള്‍ പരസ്യമായി പറഞ്ഞു.


നിലവില്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള ജില്ലാ ബാങ്കുകളെ ഇല്ലാതാക്കി സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.


അതിനിടെ സംസ്ഥാന സഹകരണ ബാങ്ക് അഷ്ടത്തിലാണെന്ന് എംഡി പരസ്യമായി സമ്മതിച്ചു. സഹകരണ ബാങ്കുകള്‍ ആധുനിക നിലയിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ വായ്പകള്‍ക്ക് മാത്രമായുള്ള ബാങ്കായി ഇത് മാറുമെന്നുമാണ് സഹകരണ ബാങ്ക് എംഡിയുടെ വിശദീകരണം.


സംസ്ഥാന സഹകരണ ബാങ്ക് നഷ്ടത്തിലാണെങ്കില്‍ ജില്ലാ ബാങ്കുകളും താലൂക്ക് ബാങ്കുകളും ഇതില്‍ ലയിക്കുന്നത് എന്തിനാണെന്ന് സിഎംപി നേതാവ് സിപി ജോണ്‍ ചോദിച്ചു. ലയന ശേഷം മൊത്തം ആസ്തി ഉയരുമ്പോള്‍ ആധുനിക ബാങ്കിംഗ് ലൈസന്‍സ് നേടിയെടുക്കാമെന്നാണ് സഹകരണ ബാങ്ക് എംഡി പറയുന്നത്.


കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതായി എന്നു പറയുന്ന അവസ്ഥയാണ് ഒടുവില്‍ സംഭവിക്കുകയെന്നും ചില സഹകാരികള്‍ മുന്നറിയിപ്പ് നല്‍കി.


 

Tags : Kerala Bank 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ