General News

ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍

Sun, Feb 11, 2018

Arabianewspaper 615
ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍

ചെങ്ങന്നൂരില്‍ താന്‍ മത്സരിക്കുമെന്ന് ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്്ത് ശ്രദ്ധേയനായ യുവാവ് ആന്‍ഡേഴ്‌സണ്‍. സഹോദരന്റെ മരണം സിബിഐ അന്വേഷിക്കുന്നതിനു വേണ്ടി സമരം ചെയ്ത ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ ആരാ എന്ന ചോദ്യത്തിന് ഞാന്‍ പൊതുജനം എന്ന് ഉത്തരം പറഞ്ഞ് സോ,ഷ്യല്‍ മീഡിയയില്‍ താരമായ ആന്‍ഡേഴ്‌സണാണ് താനും ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.


പ്രചരണത്തിനായി ശ്രീജിത്തും എത്തുമെന്നും ഇയാള്‍ പറഞ്ഞു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോള്‍ നടന്ന മരണത്തെ കുറിച്ച് അന്ന് അന്വേഷിക്കാനോ നടപടിയെടുക്കാനോ തയ്യാറാകാതിരുന്ന രമേശ് ചെന്നിത്തല സമര പന്തലില്‍ വന്നപ്പോഴാണ് താനും സ്രീജിത്തും ചേര്‍ന്ന് താങ്കളെ കാണാന്‍ വന്നെന്നും അന്ന് സെക്രട്ടറിയേറ്റ് നടയില്‍ സമരം കിടുക്കുമെന്ന് പറഞ്ഞപ്പോള്‍ അവിടെ കിടന്നാല്‍ കോതുകും കടിക്കുമെന്നും തെരുവു നായ ശല്യമുണ്ടാകുമെന്നും പറഞ്ഞ് പരിഹസിക്കുകയാണ് മന്ത്രിയായിരുന്ന ചെന്നിത്തല ചെയ്തതെന്ന് ആന്‍ഡേഴ്‌സണ്‍ ഓര്‍മിപ്പിച്ചു,.


തുടര്‍ന്ന് താന്‍ ആരാണെന്നാണ് ചെന്നിത്തല ചോദിച്ചത്. ഇതിന് താന്‍ പൊതു ജനമാണെന്ന മറുപടിയാണ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്.


എന്നാല്‍, സോഷ്യമീഡിയയില്‍ താരമായെങ്കിലും ആന്‍ഡേവ്‌സണെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. വാരിയെല്ലിന് പരിക്കേറ്റ് ഒരു മാസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ആന്‍ഡേഴ്‌സണ്‍ താന്‍ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.


കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്നെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ ഒരു കോണ്‍ഗ്രസ് കാരനും വന്നിരുന്നില്ലെന്നും എന്നാല്‍, എതിരാളികളായ പലകുംതന്നെ ആശ്വസിപ്പിച്ചെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.


വിജയവും പരാജയവും നോക്കിയല്ല മത്സരിക്കുന്നത്. പൊതുജനത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയെന്ന നിലയിലാണ് താന്‍ മത്സരിക്കുന്നത്. രാഷ്ട്രീയക്കാരനെ പൊതുജനമെന്തെന്ന് അറിയിക്കാനുള്ള ശ്രമമാണ് തന്റെ. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് തനിക്ക് കിട്ടിയത്.
ചെങ്ങന്നൂരിലും സമാനമായ ചിന്താഗതിയുള്ളവര്‍ ഏറെയുണ്ട്. ഇവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.


ഫ്‌ളക്‌സ് ബോര്‍ഡ് ഒഴിവാക്കും. തെരുവ നാടകം കളിച്ചായിരിക്കും പ്രചാരണം.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ