General News

ജമ്മു ഭീകരാക്രമണം : അഞ്ചു സൈനികര്‍ക്ക് വീരമൃത്യം നാലാമത്തെ ഭീകരനേയും വധിച്ചു

Sun, Feb 11, 2018

Arabianewspaper 380
ജമ്മു ഭീകരാക്രമണം : അഞ്ചു സൈനികര്‍ക്ക് വീരമൃത്യം നാലാമത്തെ ഭീകരനേയും വധിച്ചു

ജമ്മുവിലെ സന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ നുഴഞ്ഞു കയറി ചാവേറാക്രമണം നടത്താനെത്തിയ നാലാമത്ത ഭീകരനേയും സൈന്യം വധിച്ചു,. ഓപറേഷനിടെ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു വരിച്ചു,. മരിച്ചവരില്‍ ഒരു സിവിലിയനും ഉള്‍പ്പെടും. 11 പേര്‍ക്ക് പരിക്കേറ്റു.


ജെയ്‌ഷെ മുഹമദ് ഭീകരരാണ് സൈനികരുടെ ക്വാര്‍ട്ടേഴ്‌സില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടത്. ഉറി ക്യാമ്പിലെ ആക്രമണത്തിന് സമാനമായ ഭീകരാക്രമണവും ബന്ദിയാക്കലുമാണ് ഭീകരര്‍ പദ്ധതിയിട്ടത്. എന്നാല്‍, ഈ ദൗത്യം സുരക്ഷാ സേന പരാജയപ്പെടുത്തുകയായിരുന്നു. ഭീകാരാക്രമണത്തില്‍ അഞ്ചു സ്ത്രീകള്‍ക്കും രണ്ടു കുട്ടികള്‍ക്കും പരിക്കുണ്ട്.


ജമ്മു കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ട്രിയുടെ ക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ജെയ്‌ഷെ മുഹമദ് ഭീകരര്‍ നുഴഞ്ഞു കയറിയത്.


സുരക്ഷ സേനയുടെ കണ്ണില്‍ പെട്ടതോടെ ഇവര്‍ സമീപമുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ കയറി. ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന സൈനികന്‍ ഇവരെ വെടിവെച്ചു പ്രത്യാക്രമണത്തില്‍ സൈനികനും മകള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.


നൂറേക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പില്‍ ഇവര്‍ ഒളിച്ചതോടെ സൈന്യത്തിന് ഇവരെ തുരത്തുക വിഷമമായി. ശനിയാഴ്ച രാത്രിയോടെ അഞ്ചു ഭീകരരെ കൊലപ്പെടുത്തി. ഇന്നു പുലര്‍ച്ച വരെ വെടിയൊച്ചകള്‍ ഒന്നും കേട്ടിട്ടില്ല. ഒരോ ക്വാര്‍ട്ടേഴ്‌സും അരിച്ചു പെറുക്കുകയാണ് സൈന്യം.


ക്യാമ്പ്രില്‍ സായുധരല്ലാത്ത സൈനികരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വളരെ ജാഗ്രതയോടെയാണ് സൈന്യം ഓപറേഷന്‍ നടത്തിയത്.


സംഭവം അറിഞ്ഞ് കരസേന മേധാവി ബിപിന്‍ റാവത് ജമ്മുവിലെത്തി നേരിട്ട് ഓപറേഷന് നിര്‍ദ്ദേശങ്ങള്‍ നല്‍കി.


ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തില്‍ എത്തി സൈനികരുടെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. പെഷവാറിലെ സൈനിക സ്‌കൂളിനു സമാനമായ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്ന് ഭീകരരില്‍ നിന്നും ലഭിച്ച മാപ്പും, മറ്റു രേഖകളും സൂചിപ്പിക്കുന്നു.


 

Tags : Army camp 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ