General News

മഴ നിയമത്തില്‍ ഇന്ത്യക്ക് പരാജയം

Sun, Feb 11, 2018

Arabianewspaper 393
മഴ നിയമത്തില്‍ ഇന്ത്യക്ക് പരാജയം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിര്‍ണായക ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഡെക്ക് വര്‍ത്ത് ലൂയിസ് മഴ നിയമ പ്രകാരം ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. ജൊഹന്നനസ് ബര്‍ഗില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യക്ക് തിരിച്ചടി ലഭിച്ചത്.


അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. മൂന്നാം ഏകദിനത്തിലും ഇന്ത്യ വിജയിച്ചാല്‍ പരമ്പര അവരുടെ കൈയിലാകുമെന്നതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്ക മരിച്ചു കളിച്ചത്.


കാലാവസ്ഥ പ്രതികൂലമായതോടെ മത്സരം 25 ഓവറായി വെട്ടിച്ചുരുക്കി. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയാണ് ദക്ഷിണാഫ്രിക്ക 202 റണ്‍സെന്ന വിജയ ലക്ഷ്യം മറികടന്നു. അഞ്ച് പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ആല്‍ഡിന്‍ ഫെഹുലാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ച.ത്. ഇക്കുറി ഇന്ത്യന്‍ സ്പിന്നിന്റെ മുന ഒടിയുകയായിരുന്നു.


കൂല്‍ദിപ് യാദവ് ആറോവറില്‍ 51 റണ്‍സും ചാഹല്‍ അഞ്ച് ഓവറില്‍ 68 ഉം വാങ്ങിക്കൂട്ടി.


ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കു വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ച്വുറി പ്രകടനം നടത്തിയെങ്കിലും ഫലത്തില്‍ ഇത് പാഴായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ