General News

ഇന്ത്യ-യുഎഇ സൗഹൃദം വികസനത്തിനും പൊതുനന്‍മയ്ക്കും

Sun, Feb 11, 2018

Arabianewspaper 214
ഇന്ത്യ-യുഎഇ സൗഹൃദം വികസനത്തിനും പൊതുനന്‍മയ്ക്കും

ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണെന്നും ഇരു രാജ്യങ്ങളും കൂടുതല്‍ അടുക്കുന്നതോടെ വികസനത്തിനും പൊതുനന്മയ്ക്കും അവസരം ഒരുങ്ങുകയാണെന്നും യുഎഇ സായൂധ സേന ഉപമേധാവിയും അബുദാബി കീരീടവകാശിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍.


രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശനിയാഴ്ച വൈകീട്ട് അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൊട്ടാരത്തില്‍ നല്‍കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെയ്ഖ് മുഹമദ്.


്അഡ്‌നോക് പെട്രോളിയം കമ്പനിയുമായി ഇന്ത്യ ഒപ്പു വെച്ച കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘ കാല ബന്ധത്തിന്റെയും തന്ത്രപരമായ സഹകരണത്തിന്റേയും പ്രത്യക്ഷ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.


രണ്ടു വര്‍ഷത്തിനിടെ രണ്ടാമതും യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണമാണ് നല്‍കിയത്.


ശനിയാഴ്ച ചരിത്രപരമായ പലസ്തീന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മോഡി യുഎഇയില്‍ എത്തിയത്. അത്താഴ വിരുന്നിനു ശേഷം ഇരു രാജ്യങ്ങളും പന്ത്രണ്ടോളം കരാറുകളില്‍ ഒപ്പുവെച്ചു.






Tags : Modi in UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ